അഞ്ചാലുംമൂട് : ആയിരക്കണക്കിനു ഭക്തർക്ക് ദർശനപുണ്യമായി പെരുമണിൽ തേരനക്കവും തേരോട്ടവും നടന്നു. പെരുമൺ ഭദ്രകാളിക്ഷേത്രത്തിലെ തേരുകെട്ട് ഉത്സവത്തിന്റെ ഭാഗമായാണ് വ്യാഴാഴ്ച വൈകീട്ട് തേരനക്കവും തേരോട്ടവും നന്നത്. To advertise here, പെരുമൺ കിഴക്ക് ഗീതാനിവാസിൽ രേഖയാണ് ഇക്കുറി തേരുകെട്ടി സമർപ്പിച്ചത്. വൈകീട്ട് 4.05-ന് തേരനക്കം നടത്തി. തേനക്കം കണ്ടു വണങ്ങിയതിനുശേഷം തേരിനു മുന്നിൽ കാണിക്കയർപ്പിക്കലും നടന്നു. തുടർന്ന് തേരോട്ടവും പകൽക്കാഴ്ചയും അരങ്ങേറി. വെള്ളിയാഴ്ച പുലർച്ചെ നാലിന് തേരെഴുന്നള്ളത്തും അരയിരുത്തും നടത്തി. തുടർന്ന് ശ്രീഭൂതബലിയും ആൺകുട്ടികളുടെ വിളക്കെടുപ്പും നടത്തിയതോടെ തേരുകെട്ട് ഉത്സവത്തിനു സമാപനമായി. Published: 27 Mar 2026, 01:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദർശനപുണ്യമായി പെരുമൺ തേരനക്കവും തേരോട്ടവും
M
MathrubhumiSource Link
about 1 month ago