ധാർഷ്ട്യത്തിന് തിരിച്ചടി; തകർന്നടിഞ്ഞ് ഡി.എം.കെ.

ധാർഷ്ട്യത്തിന് തിരിച്ചടി; തകർന്നടിഞ്ഞ് ഡി.എം.കെ.

M
MathrubhumiSource Link
ചെന്നൈ: സീറ്റ് വിഭജനം മുതൽ തുടങ്ങിയ അഭിപ്രായ ഭിന്നത, അധികാരത്തിൽ പങ്കാളിത്തം വേണമെന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ ആവശ്യം തുടങ്ങിയവയെല്ലാം ഡി.എം.കെ. സഖ്യത്തിന് തിരിച്ചടിയായി. 2021-ൽ ഡി.എം.കെ. ഘടകകക്ഷികൾക്ക് നൽകിയ സീറ്റുകൾ ഇത്തവണ വെട്ടിചുരുക്കി. ഘടക കക്ഷികളോട് ഡി.എം.കെ. ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതെല്ലാം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചു. അധികാരത്തിൽ തിരിച്ചുവരുമെന്ന മുഖമന്ത്രിയും സഖ്യത്തിന്റെ തേരാളിയുമായ എം.കെ. സ്റ്റാലിന്റെ അമിതമായ ആത്മവിശ്വാസവും പരാജയത്തിന് ആക്കംകൂട്ടി. To advertise here, സീറ്റുവിഭജനം മുതൽ സഖ്യകക്ഷികളെ വെറുപ്പിക്കുന്ന നിലപാടാണ് സ്റ്റാലിൻ കൈകൊണ്ടത്. കോൺഗ്രസിന് കൂടുതൽ സീറ്റുവേണമെന്ന ആവശ്യം അംഗീകരിപ്പിക്കാൻ ഹൈക്കമാൻഡിനുവരെ ഇടപേടേണ്ടിവന്നു. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെയും അതുപോലെ മുസ്‌ലീം സമുദായത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയായ മനിതനേയ മക്കൾ കക്ഷിയുടെയും സീറ്റുകൾ കുറച്ചതും മുന്നണിക്കുള്ളിൽ അസംതൃപ്തിയുണ്ടാക്കി. ഇടതു പാർട്ടികളായ സി.പി.എം, സി.പി.ഐ. എന്നിവയ്ക്ക് 2021-ൽ നൽകിയ സീറ്റുകൾ നൽകാൻ തയ്യാറായില്ല. ഘടകകക്ഷികൾക്കുവേണ്ടി ഡി.എം.കെ.യോ ഡി.എം.കെ.യ്ക്ക് വേണ്ടി ഘടകകക്ഷികളോ പ്രവർത്തിച്ചില്ല. ഇത് മുന്നണി സംവിധാനത്തെ സാരമായി ബാധിച്ചു. പ്രചാരണ പ്രവർത്തനത്തിലെ പാളിച്ച പ്രചാരണത്തിനിടെ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ.യും അണ്ണാ ഡി.എം.കെ.യും ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ അതിന് മറുപടി പറയാതെ തമിഴ്‌നാട്ടിൽ വലിയ അടിത്തറയില്ലാത്ത ബി.ജെ.പി.യെ മാത്രമാണ് ഡി.എം.കെ. കാര്യമായി ലക്ഷ്യമിട്ടത്. സർക്കാർ നടപ്പാക്കിയ ജനക്ഷേമപദ്ധതികൾ എണ്ണിപ്പറഞ്ഞ് അണ്ണാ ഡി.എം.കെ.യെയും ടി.വി.കെ.യെയും എതിർക്കാനും കഴിഞ്ഞില്ല. ഡി.എം.കെ. കുടുംബ പാർട്ടിയാണെന്നുള്ള എതിരാളികളുടെ ആരോപണത്തിനും കൃത്യമായ മറുപടി നൽകാനായില്ല. വിജയ്‌യുടെ ശക്തി പാർട്ടി കൃത്യമായി തിരിച്ചറിഞ്ഞില്ല എന്നുവേണം കരുതാൻ. പ്രചാരണത്തിന് നേതാക്കളെ സജീവമായി പങ്കെടുപ്പിക്കാനും ഡി.എം.കെ.ക്ക് കഴിഞ്ഞില്ല. മുഖ്യമന്ത്രി സ്റ്റാലിൻ മാത്രമായിരുന്നു സംസ്ഥാനത്ത് മുഴുവൻ മുന്നണിക്കുവേണ്ടി പ്രചാരണത്തിന് നേതൃത്വംനൽകിയത്. പാർട്ടി നേതാവും എം.പി.യുമായ കനിമൊഴി തെക്കൻ തമിഴ്‌നാട്ടിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചത്. മുൻ മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായിരുന്ന എം. കരുണാനിധിയുടെ സഹപ്രവർത്തകരായ ദുരൈമുരുകൻ, പൊൻമുടി, കെ.എൻ. നെഹ്‌റു എന്നിവരും പ്രചാരണപ്രവർത്തനത്തിൽ സജീവമായിരുന്നില്ല. ശക്തമായ രണ്ടാംനിര നേതാക്കളെ വളർത്തിയെടുക്കാൻ കഴിയാത്തതും പാർട്ടിക്ക് ക്ഷീണമായി. Published: 05 May 2026, 01:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!