ധുരന്ധർ കണ്ടെന്ന് പറഞ്ഞ ശേഷം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് 'വലുതാ'യെന്ന് ഫിൻലൻഡ് പ്രസിഡന്റ്

ധുരന്ധർ കണ്ടെന്ന് പറഞ്ഞ ശേഷം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് 'വലുതാ'യെന്ന് ഫിൻലൻഡ് പ്രസിഡന്റ്

M
MathrubhumiSource Link
Entertainment Desk Last Updated: 18 March 2026, 09:20 PM IST കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, ധുരന്ധര്‍ പോസ്റ്റര്‍ | Photos: AFP, Facebook സൂ പ്പർഹിറ്റ് ബോളിവുഡ് ചിത്രമായ ധുരന്ധർ കണ്ടുവെന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ് പറഞ്ഞത്. മകനാണ് ചിത്രം കാണണമെന്ന് തന്നോട് പറഞ്ഞതെന്നും ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമ്പോൾ കാണാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യാ സന്ദർശനത്തിനിടെ വാർത്താ ഏജൻസിയായ എഎൻഐയോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. To advertise here, ഇപ്പോഴിതാ, ധുരന്ധർ കണ്ടെന്ന് പറഞ്ഞതിന് ശേഷം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലുണ്ടായ മാറ്റത്തെ കുറിച്ച് പറയുകയാണ് ഫിൻലൻഡ് പ്രധാനമന്ത്രി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ജോഗിങ്ങിനിടെയായിരുന്നു സ്റ്റബ് ഇക്കാര്യം പറഞ്ഞത്. കനേഡിയൻ പ്രധാനമന്ത്രിയുടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു ഫിൻലൻഡ് പ്രസിഡന്റ്. 'ഇന്ത്യയിൽ താങ്കളുടെ ഇൻസ്റ്റഗ്രാം ട്രെൻഡിങ്ങാണല്ലോ' എന്നാണ് മാർക്ക് കാർനി പറഞ്ഞത്. 'അതെ, ധുരന്ധർ കണ്ടു എന്ന് ഞാൻ പറഞ്ഞതിന് ശേഷം എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വലുതായി' എന്നാണ് ഫിൻലൻഡ് പ്രസിഡന്റ് പറഞ്ഞത്. അദ്ദേഹം തന്നെയാണ് വീഡിയോ എക്‌സിൽ പങ്കുവെച്ചത്. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' 2025 ഡിസംബർ 5-നാണ് തീയേറ്ററുകളിൽ എത്തിയത്. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ഇത് മാറിയിരുന്നു. രൺവീർ സിങ്ങിനൊപ്പം സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. പാകിസ്ഥാനിലെ ഭീകരസംഘടനയെ തകർക്കാൻ നിയോഗിക്കപ്പെട്ട ജസ്‌കിരത് സിംഗ് രംഗി അഥവാ ഹംസ അലി മസാരി എന്ന ചാരനായാണ് രൺവീർ വേഷമിട്ടത്. Content Highlights: Finland President Alexander Stubb, during a jogging session with Canadian Prime Minister Mark Carney, revealed how his Instagram following surged after he mentioned watching the Bollywood blockbuster 'Dhurandhar'. The spy thriller, starring Ranveer Singh, has clearly made an international impact, reaching global leaders. Published: 18 Mar 2026, 09:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ധുരന്ധർ കണ്ടെന്ന് പറഞ്ഞ ശേഷം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് '… | Boolokam