മൂവി ഡെസ്ക് Last Updated: 21 March 2026, 03:29 PM IST ഈ വർഷം ഫെബ്രുവരിയിൽ ധുരന്ധർ ആദ്യഭാഗം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിൻ്റെ പൈറേറ്റഡ് കോപ്പികൾ പാകിസ്ഥാൻ വിപണിയിൽ 16 രൂപയ്ക്ക് വരെ ലഭ്യമായ വിവരം പുറത്തുവന്നിരുന്നു. ധുരന്ധർ 2 എന്ന ചിത്രത്തിൽ രൺവീർ സിംഗ് | ഫോട്ടോ: X ടിവിയിൽ ധുരന്ധർ 2 -ന്റെ വ്യാജപതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പാകിസ്താനി മാധ്യമപ്രവർത്തകൻ. ലാഹോറിലാണ് സംഭവം. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 19-നാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ പാകിസ്താനിലും ഗൾഫ് രാജ്യങ്ങളിലും ധുരന്ധർ 2-ന് പ്രദർശനവിലക്കുണ്ട് . ഈ സാഹചര്യം നിലനിൽക്കേയാണ് ലാഹോറിൽ നിന്നുള്ള ഈ സംഭവം പുറത്തുവന്നിരിക്കുന്നത്. To advertise here, ഖാലിദ് മെഹ്മൂദ് എന്ന മാധ്യമപ്രവർത്തകനാണ് രൺവീർ സിംഗ് അഭിനയിച്ച ചിത്രത്തിന്റെ വ്യാജപതിപ്പ് കാണുന്ന ദൃശ്യങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തത്. ലാഹോറിലിരുന്നാണ് താൻ സിനിമ കാണുന്നതെന്ന് അദ്ദേഹം തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി. സംവിധായകൻ ആദിത്യ ധറിനെ ഇദ്ദേഹം ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പരിഹാസ കമന്റുകളുമായി ഇന്ത്യൻ ഇൻ്റർനെറ്റ് ഉപയോക്താക്കൾ രംഗത്തെത്തി. സിനിമ അത്രയ്ക്ക് മികച്ചതായതുകൊണ്ടാണ് നിരോധനം വകവെക്കാതെ പാകിസ്താനികൾ പോലും ഇത് കാണുന്നതെന്ന് ചിലർ കുറിച്ചു. മറ്റുചിലരാകട്ടെ റിപ്പോർട്ടറുടെ ടിവി സ്ക്രീനിലെ വിള്ളലിനെ കുറിച്ചാണ് കമന്റുകൾ പോസ്റ്റ് ചെയ്തത്. പാകിസ്ഥാനിൽ ഇന്ത്യൻ സിനിമകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് ഇതാദ്യമായല്ല. ബോളിവുഡ് സിനിമകളുടെ വ്യാജ പതിപ്പുകൾ പാകിസ്താനിൽ വ്യാപകമായി പ്രചരിക്കാറുണ്ട്. ധുരന്ധറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോഴും സമാനമായ രീതിയിൽ പാകിസ്താനിൽ വ്യാജ പതിപ്പുകൾ പ്രചരിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ധുരന്ധർ ആദ്യഭാഗം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിൻ്റെ പൈറേറ്റഡ് കോപ്പികൾ പാകിസ്ഥാൻ വിപണിയിൽ 16 രൂപയ്ക്ക് വരെ ലഭ്യമായ വിവരം പുറത്തുവന്നിരുന്നു. ആദ്യഭാഗത്തിലുള്ള മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറ അർജുൻ, രാകേഷ് ബേദി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ആദിത്യ ധറും ജ്യോതി ദേശ്പാണ്ഡേയും ലോകേഷും ധറുമാണ് ചിത്രം നിർമിക്കുന്നത്. ആദിത്യ ധർ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. Content Highlights: A Pakistani journalist, Khalid Mehmood, has stirred controversy by posting a video of himself watching a pirated version of Ranveer Singh's Dhurandhar 2 in Lahore, even tagging director Aditya Dhar in the post despite the film being banned in Pakistan. Published: 21 Mar 2026, 03:29 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ധുരന്ധർ 2-ന്റെ വ്യാജപതിപ്പ് പാകിസ്താനിൽ പ്രചരിക്കുന്നു, സിനിമ ടിവിയിൽ കണ്ടെന്ന് മാധ്യമപ്രവർത്തകൻ
M
MathrubhumiSource Link
about 2 months ago