മീരാ വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്റെ ബാനറിൽ സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എന്റർടെയ്‌നറായ 'കല്യാണമര'ത്തിന്റെ ട്രെയ്‌ലർ റിലീസായി. പ്രമുഖനിർമ്മാണ കമ്പനിയായ ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. ചിത്രം 27-ന് തിയേറ്ററിലെത്തും. To advertise here, ചെറിയ ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് 'കല്യാണമരം'. മലയാളികളുടെ ഏറെ പ്രിയങ്കരിയായ ബാലതാരം ദേവനന്ദയുടെ ചിത്രത്തിലെ മല്ലിക മലയാളികൾക്ക് ഏറെ വാത്സല്യം തോന്നുന്ന കഥാപാത്രമാകുമെന്നതിൽ തർക്കമില്ല. പുതിയ ചിത്രങ്ങളിലൂടെ യൂത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ആതിര പട്ടേലും പ്രശാന്ത് മുരളിയും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, മീര വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ, പ്രശാന്ത് മുരളി, മനോജ് കെ.യു, സഞ്ജു നൊടുകുന്നേൽ, മനോജ് പണിക്കർ, അമൽ രാജ്‌ദേവ്, ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ നിർമാതാവായ സജി കെ. ഏലിയാസും പ്രധാനവേഷത്തിൽ സിനിമയിലുണ്ട്. ചിത്രം തിയേറ്ററിലെത്തിക്കുന്നത് വള്ളുവനാടൻ സിനിമ കമ്പനിയാണ്. നിർമാണം: സജി കെ. ഏലിയാസ്, ക്യാമറ: രജീഷ് രാമൻ, കഥ: വിദ്യ രാജേഷ്, സംഭാഷണം: പ്രദീപ് കെ. നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, കലാസംവിധാനം: സഹസ് ബാല, എഡിറ്റിങ്: രതിൻ രാധാകൃഷ്ണൻ, സംഗീതം: അജയ് ജോസഫ്, ഗാനരചന: സന്തോഷ് വർമ്മ, മേക്കപ്പ്: റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: രാധാകൃഷ്ണൻ മങ്ങാട്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കുത്തുപറമ്പ്, പിആർഒ: പി.ആർ. സുമേരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രതീഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ: എം.എസ്. നിതിൻ, അസിസ്റ്റന്റ് ഡയറക്ടർമാർ: അർജുൻ കേശവൻ ബാബു, നിഹാൽ, സ്റ്റിൽസ്: ഗിരിശങ്കർ, പബ്ലിസിറ്റി ഡിസൈൻസ്: ജിസൻ പോൾ. Content Highlights: Official trailer launch of the family entertainer 'Kalyanamaram'. Features a stellar cast including Dhyan Sreenivasan, Meera Vasudev, and Devananda. Marking the comeback of Meera Vasudev to Malayalam cinema. Theatrical release confirmed for the 27th of the month Published: 21 Mar 2026, 08:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ധ്യാൻ ശ്രീനിവാസനും മീരാ വാസുദേവും ദേവനന്ദയും പ്രധാനവേഷത്തിൽ; ‘കല്യാണമരം’ ട്രെയ്ലർ പുറത്തിറങ്ങി
M
MathrubhumiSource Link
about 2 months ago