ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഫാൻ്റസി ഹ്യൂമർ ത്രില്ലർ 'തേവർ' ചിത്രീകരണം ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഫാൻ്റസി ഹ്യൂമർ ത്രില്ലർ 'തേവർ' ചിത്രീകരണം ആരംഭിച്ചു

M
MathrubhumiSource Link
ഫാൻ്റസി-ഹ്യൂമർ-ത്രില്ലർ പശ്ചാത്തലത്തിൽ നവാഗതനായ നിജിഷ് സഹദേവൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘തേവർ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. ഹൊറൈസൺ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ മൊട്ടമ്മൽ രാജൻ (തളിപ്പറമ്പ്) ആണ് ചിത്രം നിർമിക്കുന്നത്. വടക്കുംനാഥൻ, നസ്രാണി, ഓർമ്മ മാത്രം, സ്വം എന്നീ പ്രശസ്ത ചിത്രങ്ങൾക്ക് ശേഷം ഹൊറൈസൺ എൻ്റർടൈൻമെൻ്റ് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. To advertise here, പ്രശസ്തമായ തേവർ മകൻ ഉൾപ്പെടെ നിരവധി സിനിമകൾക്ക് പശ്ചാത്തലമായ ശിങ്കനല്ലൂരിലെ തേവർ മകൻ വീട് എന്നറിയപ്പെടുന്ന തറവാട്ടിലായിരുന്നു ചിത്രീകരണത്തിന് തുടക്കമായത്. രജിതാ രാജൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച ചടങ്ങിൽ നിർമ്മാതാവ് രാജൻ മൊട്ടമ്മൽ ഫസ്റ്റ് ക്ലാപ്പ് നൽകി. ധ്യാൻ ശ്രീനിവാസൻ, ഷെഹീൻ സിദ്ദിഖ്, പുതുമുഖം ഡോ. റോഷൻ രാജ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. റോഷൻ രാജ്, ഇതിനോടകം തന്നെ മൂന്ന് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്. ക്രിസ്റ്റി എന്ന പ്രധാന വേഷത്തിലാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം, പാൻ-ഇന്ത്യൻ സിനിമയായാണ് ഒരുങ്ങുന്നത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും ഹൃദ്യമായ ഹ്യൂമർ-ഫാൻ്റസി ചിത്രമായിരിക്കും തേവർ എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. തലൈവാസിൽ വിജയ്, കലാഭവൻ ഷാജോൺ ദേവൻ ഹരീഷ് കണാരൻ സുനിൽ സുഗത, സന്തോഷ് കീഴാറ്റൂർ, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, മൺസൂർ അലി ഖാൻ, വയ്യാ പുരി ഐശ്യര്യാ .പൂജാ റാം, ഡാനി എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം - ഓസേപ്പച്ചൻ ഛായാഗ്രഹണം എൽദോ ഐസക്ക്: എഡിറ്റിംഗ് - അയൂബ് ഖാൻ . കലാ സംവിധാനം സജിത് മുണ്ടയാട്.. പ്രൊജക്റ്റ് ഡിസൈൻ ഹംസ ദേശമംഗലം . മേക്കപ്പ് മഹേഷ് ചേർത്തല. കോസ്റ്റ്യും ഡിസൈൻ- സുകേഷ് താനൂർ. സ്‌ക്രിപ്റ്റ് അസിസ്റ്റൻ്റ് ബിനു കുമാർ. എസ കോറിയോഗ്രാഫി - ശാന്തി കുമാർ. ആക്ഷൻ -ബ്രുസ്‌ലി രാജേഷ് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രസാദ് യാദവ്. ഫിനാൻസ് കൺട്രോളർ- വിവേക് കാർത്തികേയൻ ഫിനാൻസ് മാനേജർ - മുരുകേശൻ കൽപ്പാത്തി . സ്റ്റിൽസ്- ഷിബി ധിവദാസ് പ്രൊഡക്‌ഷൻ മാനേജേഴ്സ് - പ്രസാദ് ശ്രീകൃഷ്ണപുരം, അരുൺ കെ. പ്രൊഡക്ഷൻ കൺട്രോളർ - ജബ്ബാർ മതിലകം. പൊള്ളാച്ചി . കോയമ്പത്തൂർ, പാലക്കാട് ഭാഗങ്ങളിലായി ഇദ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. വാഴൂർ ജോസ് Content Highlights: Thevar is a new fantasy-humor-thriller directed by debutant Nijish Sahadevan. Published: 02 Apr 2026, 10:37 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഫാൻ്റസി ഹ്യൂമർ ത്രില്ലർ 'തേവർ'… | Boolokam