ധ്വനി മസ്‌കറ്റ് ഇഫ്താർ സംഗമവും, വനിതാദിനാചാരണവും സംഘടിപ്പിച്ചു

ധ്വനി മസ്‌കറ്റ് ഇഫ്താർ സംഗമവും, വനിതാദിനാചാരണവും സംഘടിപ്പിച്ചു

M
MathrubhumiSource Link
മസ്‌കറ്റ്: ധ്വനി മസ്‌കറ്റ് ഇഫ്താർ സംഗമവും, വനിതാദിനാചാരണവും സംഘടിപ്പിച്ചു. സമൂഹത്തിലെ എല്ലാത്തുറയിലുമുള്ള ആളുകൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. കൂട്ടത്തിൽ ധ്വനി വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ വനിതാദിനാചരണവും സംഘടിപ്പിച്ചു. To advertise here, ഒമാനിൽ ഫാമിലി കൗൺസിലറായ ഷഹനാസ് അലി വിശിഷ്ടാഥിതി ആയിരുന്നു. കുടുംബബന്ധങ്ങളിൽ ഭാര്യയുടെയും ഭർത്താവിന്റെയും മാനസിക ഐക്യവും, ഒത്തൊരുമയും, വിട്ടുവീഴ്ച ചെയ്യുന്നതിന്റെയും അവശ്യകതയെക്കുറിച്ചു വളരെ വിശദമായി അവർ സംസാരിച്ചു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ബിന്ദു ദിലീപ് സംസാരിച്ചു. പ്രദീഷ്, രത്‌നാകാരൻ തുടങ്ങിയവർ സംസാരിച്ചു. ധ്വനി വനിതാ വിംഗ് അവതരിപ്പിച്ച വിവിധകലാപരുപാടികളും നടന്നു. പങ്കെടുത്തവർക്കെല്ലാം സ്‌നേഹസമ്മാനങ്ങൾ വിതരണം ചെയ്തുശ്രീവിദ്യ രാജേഷ് സ്വാഗതവും, ബിനി പ്രതാപ് നന്ദിയും രേഖപ്പെടുത്തി. Published: 17 Mar 2026, 12:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ധ്വനി മസ്‌കറ്റ് ഇഫ്താർ സംഗമവും, വനിതാദിനാചാരണവും സംഘടിപ്പിച… | Boolokam