BoolokamBoolokam
ധർമ്മടത്ത് അഞ്ചുറൗണ്ടുകൾ പിന്നിട്ടിട്ടും പിണറായി പിന്നിൽ, ലീഡ് വിടാതെ അബ്ദുൾ റഷീദ്

ധർമ്മടത്ത് അഞ്ചുറൗണ്ടുകൾ പിന്നിട്ടിട്ടും പിണറായി പിന്നിൽ, ലീഡ് വിടാതെ അബ്ദുൾ റഷീദ്

M
MathrubhumiSource Link
കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫിനെ ഞെട്ടിച്ച് യുഡിഎഫ് മുന്നേറ്റം. ആദ്യ അഞ്ചുറൗണ്ടുകളും വോട്ടെണ്ണി കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ 1090 വോട്ടുകൾക്ക് പിന്നിലാണ്. യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദാണ് മുന്നിൽ. സിപിഎമ്മിന്റെ കോട്ടകളിലടക്കം മേധാവിത്തം നേടാൻ യുഡിഎഫിന് കഴിഞ്ഞു. ആകെ 15 റൗണ്ടുകളാണ് വോട്ടെണ്ണാനുള്ളത്. To advertise here, ആദ്യ റൗണ്ടിൽ തന്നെ പിണറായി വിജയനെ മറികടന്ന് അബ്ദുൾ റഷീദ് ലീഡെടുത്തു. പിണറായി 5008 വോട്ടുകൾ നേടിയപ്പോൾ അബ്ദുൾ റഷീദ് 5741 വോട്ടുകൾ നേടി. ആദ്യ റൗണ്ടിലെ ലീഡ് 733 വോട്ടുകൾ. രണ്ടാം റൗണ്ടിൽ അബ്ദുൾ റഷീദ് ലീഡ് 2523 വോട്ടുകളായി ലീഡ് ഉയർത്തി. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ ലീഡ് 2077 ആയി മാറി. നാലാം റൗണ്ടിലും അബ്ദുൾ റഷീദ് ക്രമാനുഗതമായി ലീഡ് ഉയർത്തി. നാലാം റൗണ്ട് കഴിയുമ്പോൾ അബ്ദുൾ റഷീദിന്റെ ലീഡ് 2812 വോട്ടുകളാണ്. ഇനി 10 റൗണ്ടുകൾ എണ്ണാനുണ്ട്. നിലവിൽ യുഡിഎഫ് 27869 വോട്ടുകൾ നേടിയപ്പോൾ പിണറായി വിജയൻ 26779 വോട്ടുകൾ നേടി. Content Highlights: Pinarayi Vijayan trailing in the Dharmadam constituency., UDF gaining ground in traditional CPM strongholds Published: 04 May 2026, 11:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!