നക്ഷത്രങ്ങളെന്നപോലെ പേർഷ്യൻ ഗൾഫിൽ കപ്പലുകൾ

നക്ഷത്രങ്ങളെന്നപോലെ പേർഷ്യൻ ഗൾഫിൽ കപ്പലുകൾ

M
MathrubhumiSource Link
കാളികാവ് : ആകാശത്ത് നക്ഷത്രങ്ങൾ ചിതറിക്കിടക്കുന്നതുപോലെയാണ് പേർഷ്യൻ ഗൾഫിലെമ്പാടും കപ്പലുകൾ നങ്കൂരമിട്ടുകിടക്കുന്നത്. കപ്പലിലെ ഉപഗ്രഹ ചിത്രീകരണ സംവിധാനങ്ങളിലൂടെയെടുത്ത ചിത്രംനോക്കിയാൽ ശരിക്കും ആകാശത്തെ നക്ഷത്രങ്ങളെപ്പോലെ തോന്നുകയുംചെയ്യും. ഇന്ത്യൻ എൽ.പി.ജി. കപ്പലായ ‘മാനസരോവറി’ലെ ക്യാപ്റ്റൻ മലപ്പുറം കാളികാവ് സ്വദേശി പി. സിറാജുൽ മുനീർ മാതൃഭൂമിയോടു പറഞ്ഞു. To advertise here, എൽ.പി.ജി. കൊണ്ടുവരാനായി യു.എ.ഇ.യിലെ തുറമുഖത്തേക്കു പോവുകയായിരുന്നു മാനസരോവർ. യുദ്ധസാഹചര്യങ്ങൾ കടുത്തതോടെ കടന്നുപാകാനാകാതെ പേർഷ്യൻ ഉൾക്കടലിൽ നങ്കൂരമിട്ട് കിടക്കുകയാണ് ഇപ്പോൾ. ആഴ്ച രണ്ടായി കടലിൽ കിടപ്പുതന്നെ. ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കാൻ അനുമതി ലഭിച്ചാലേ കപ്പലുകൾക്ക് മുന്നോട്ടുപോകാൻ കഴിയൂ. പേർഷ്യൻ കടലിൽ നങ്കൂരമിട്ട് പ്രതിസന്ധിയിൽ കിടക്കുന്നത് നൂറുകണക്കിനു കപ്പലുകളാണ്. ദിവസം ശരാശരി 140 കപ്പലുകൾ കടന്നുപോയിരുന്ന ഇടമാണ് ഹോർമുസ്. രണ്ടാഴ്ചയിലേറെയായി കപ്പലുകൾ കടന്നുപോകുന്നില്ല. നങ്കൂരമിട്ട കപ്പലുകൾ ഇന്ധനം ലാഭിക്കാനായി എൻജിൻ ഓഫ് ചെയ്ത് ഒഴുക്കിനൊപ്പം ‘ഡ്രിഫ്റ്റ്’ ചെയ്യുകയാണ്. എൻജിൻ പ്രവർത്തിക്കാതിരിക്കുമ്പോൾ ജലശുദ്ധീകരണ ശാലകൾ പ്രവർത്തിക്കില്ല. അതിനാൽ കുടിവെള്ളം പ്രശ്നമാണ്. ഭക്ഷണവും വെള്ളവും തീർന്ന കപ്പലുകൾക്ക് വീണ്ടും ഇന്ത്യൻ തീരങ്ങളിലേക്ക് തിരിച്ചുപോകേണ്ടി വരും. ഇന്ത്യൻ തീരം 500 കിലോമീറ്ററോളം ദൂരത്താണ്. യാത്രതിരിച്ചത് കരുതലോടെ സാധാരണയായി ഒരു മാസത്തേക്കുള്ള ഭക്ഷണശേഖരവുമായി പുറപ്പെടുന്ന കപ്പലുകൾ, ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് രണ്ടര മാസത്തേക്കുള്ള കരുതലുമായാണ് യാത്രതിരിക്കുന്നത്. 20 മുതൽ 25 ജീവനക്കാർ വരെയാണ് ചരക്ക് കപ്പലുകളിലുള്ളത്. 14 ദിവസത്തിനുള്ളിൽ മടങ്ങിയെത്തുന്ന യാത്രകൾ ഇപ്പോൾ അനിശ്ചിതമായി നീളുകയാണ്. യുദ്ധം ഇനിയും നീണ്ടാൽ കടലിൽ മാസങ്ങളോളം കഴിയേണ്ടിവരുമെന്ന ഭീതിയാണ് കമ്പനികളെ കൂടുതൽ കരുതലിലേക്ക് നയിക്കുന്നത്. ഉയർന്ന് ചെലവ് ഹോർമുസ് കടലിടുക്ക് യുദ്ധമേഖലയായതിനാൽ ‘വാർ റിസ്ക്’ ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയർന്നിരിക്കുകയാണ്. സാധാരണ പ്രീമിയത്തിന്റെ പലമടങ്ങ് തുകയാണ് കപ്പൽ കമ്പനികൾക്ക് നൽകേണ്ടിവരുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നക്ഷത്രങ്ങളെന്നപോലെ പേർഷ്യൻ ഗൾഫിൽ കപ്പലുകൾ — Mathrubhumi |… | Boolokam