ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരേ അതിരൂക്ഷ വിമർശനങ്ങളുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. നക്‌സൽ അനുഭാവികളുമായി രാഹുൽ വേദി പങ്കിടുകയും ഹിദ്മ (ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ച നക്‌സൽ) അനുകൂല മുദ്രാവാക്യങ്ങളെ പിന്തുണച്ചെന്നും അദ്ദേഹം ആരോപിച്ചു. നക്‌സലിസത്തിനെതിരായ പോരാട്ടങ്ങളെ കുറിച്ച് സഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. To advertise here, ഇന്ത്യയിലെ നക്‌സലിസത്തിന്റെ മൂലകാരണം ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1970-കളാണെന്നും അമിത് ഷാ ആരോപിച്ചു. നക്‌സലിസത്തിന്റെ കാരണം വികസനത്തിന് വേണ്ടിയുള്ള ആവശ്യമല്ല. അതൊരു പ്രത്യയശാസ്ത്രമാണ്. ഈ പ്രത്യയശാസ്ത്രത്തെ, പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയിക്കാൻ 1970-കളിൽ ഇന്ദിരാ ഗാന്ധി അംഗീകരിച്ചു. ആ ഇടത് പ്രത്യയശാസ്ത്രം കാരണമാണ് നക്‌സലിസം വ്യാപിച്ചതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. 12 സംസ്ഥാനങ്ങൾ- ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഝാർഖണ്ഡ്, ബിഹാർ, പശ്ചിമബംഗാൾ, കേരളം, കർണാടകയുടെ ചിലയിടങ്ങൾ, ഉത്തർ പ്രദേശിലെ മൂന്ന് ജില്ലകൾ എന്നിവിടങ്ങൾ ബാധിക്കപ്പെട്ടു. ചുവന്ന ഇടനാഴി രൂപംകൊണ്ടു. നിയമവാഴ്ച അവിടെ അവസാനിച്ചു. വർഷങ്ങളോളം 12 കോടി ആളുകൾ ദാരിദ്ര്യത്തിൽ ജീവിച്ചു. ആരും അതിൽ ഒരു ഉത്കണ്ഠയും പങ്കുവെച്ചില്ല. ആയിരക്കണക്കിന് യുവാക്കളുടെ ജീവൻ പൊലിഞ്ഞു. പലർക്കും സ്ഥിരമായ അംഗവൈകല്യമുണ്ടായി. ആരാണ് ഇതിനെല്ലാം ഉത്തരവാദി, അമിത് ഷാ ആരാഞ്ഞു. ഛത്തീസ്ഗഢിലെ ബസ്തറിൽനിന്ന് നക്‌സലിസം ഭൂരിഭാഗവും ഇല്ലാതാക്കിയെന്നും അമിത് ഷാ പറഞ്ഞു. ഇപ്പോൾ ആളുകളിലേക്ക് ക്ഷേമപദ്ധതികൾ എത്തിച്ചേരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Amit Shah alleges Rahul Gandhi shared a stage with Naxal sympathizers., Claims Naxalism's roots trace back to Indira Gandhi's 1970s policies., Highlights the decline of Naxalism in Chhattisgarh's Bastar region., Criticizes the impact of left-wing extremism on 12 Indian states. Published: 30 Mar 2026, 10:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നക്‌സൽ അനുഭാവികളുമായി രാഹുൽ വേദി പങ്കിട്ടു, ഹിദ്മ അനുകൂല മുദ്രാക്യങ്ങളെ പിന്തുണച്ചു- അമിത് ഷാ
M
MathrubhumiSource Link
about 1 month ago