തിരുവനന്തപുരം : നഗരത്തിനൊപ്പം തീരദേശവും ഒപ്പംനിന്നതോടെ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച സി.എം.പി. നേതാവ് സി.പി.ജോണിനു വിജയം. To advertise here, പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ആരംഭിച്ച സ്വീകരണയാത്ര തിരുവനന്തപുരം മണ്ഡലത്തിലെ എല്ലായിടങ്ങളിലുമെത്തി. തനിക്ക് വോട്ടുചെയ്തവരെക്കണ്ട് അദ്ദേഹം നന്ദിയർപ്പിച്ചു. രാത്രി ഏഴോടെ ഓൾ സെയ്ന്റ്‌സ് വഴി തീരദേശമേഖലയിലുമെത്തി സ്വീകരണം ഏറ്റുവാങ്ങി. തീരദേശം കൈവിടില്ലെന്ന യു.ഡി.എഫ്. നേതൃത്വത്തിന്റെ വിശ്വാസവുമാണ് തിരുവനന്തപുരം മണ്ഡലത്തിൽ കന്നിയങ്കത്തിനെത്തിയ സി.പി.ജോണിന്റെ വിജയത്തിന്റെ മറ്റൊരു ഘടകം. തീരമേഖലയിലെ പ്രാദേശിക നേതാക്കളുടെ വൻനിര അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വലിയതുറ ജങ്ഷനിലും വെട്ടുകാടിലും വലിയ സ്വീകരണമാണ് അദ്ദേഹത്തിനു നൽകിയത്. Published: 05 May 2026, 02:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നഗരത്തിനൊപ്പം തീരദേശവും ഒപ്പംനിന്നു വിജയത്തിലേറി സി.പി.ജോൺ
M
MathrubhumiSource Link
about 2 hours ago