നഗരത്തിലെ വായനക്കാർക്ക് പുസ്തകവുമായി രാമദാസ്

നഗരത്തിലെ വായനക്കാർക്ക് പുസ്തകവുമായി രാമദാസ്

ലോകപുസ്തകദിനം ഇന്ന് To advertise here, മുംബൈ : ഇന്ന് ലോക പുസ്തകദിനമാണ്. വായനയെയും പുസ്തകങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഏപ്രിൽ 23-നാണ് ലോകപുസ്തകദിനമായി ആഘോഷിക്കുന്നത്. വായനയും നല്ലവായനക്കാരനും മരിച്ചെന്ന സാമൂഹിക മാധ്യമങ്ങളിലെ മുറവിളികൂട്ടൽ പെരുകുമ്പോഴും വിപണിയിലെത്തുന്ന പുസ്തകങ്ങളുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. നല്ലപുസ്തകങ്ങൾക്കും നല്ല എഴുത്തുകൾക്കും മരണമില്ല എന്നാണ് ഇക്കാര്യം നമ്മോട് പറയുന്നത്. മലയാളത്തിൽനിന്ന് പുതിയ എഴുത്തുകാരായ ആർ. രാജശ്രീയും ജിസാജോസും ജോസഫ് അന്നകുട്ടി ജോസും എല്ലാം ആളുകളുടെ മനസ്സിൽ ഇന്നെത്തിയത് പുസ്തകം എന്ന ഒറ്റ മാധ്യമത്തിലൂടെയാണ്. ഒരു പുസ്തകം വായിക്കുമ്പോൾ നാം ഒട്ടേറെ ജീവിതങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് പറയാറുണ്ട്. പുത്തൻ കാര്യങ്ങൾ അകത്തുള്ളത് എന്നാണ് പുത്തകത്തിന് കുഞ്ഞുണ്ണി മാഷിന്റെ വ്യാഖ്യാനം. ലോകത്തെവിടെയാണെങ്കിലും നല്ലപുസ്തകങ്ങൾക്ക് എന്നും സ്വീകാര്യത ഉണ്ടെന്നതാണ് സത്യം രാമദാസ് ഏറ്റെടുത്ത ദൗത്യം കേരളത്തിൽ ഇറങ്ങുന്ന ഏത് പുസ്തകവും മുംബൈയിലെ വായനക്കാരിൽ എത്തിക്കുന്ന ദൗത്യം ഏറ്റെടുത്ത മലയാളിയുണ്ട്. ഖാർഘർ സ്വദേശിയായ രാമദാസ്. മാസത്തിൽ കേരളത്തിൽ പോയി വായനക്കാർക്കുവേണ്ടി പുസ്തകങ്ങൾ വാങ്ങി മുംബൈയിലെത്തിച്ച് വിതരണംചെയ്യുകയാണ് പാലക്കാട് സ്വദേശിയായ രാമദാസ് ചെയ്യുന്നത്. പുസ്തകം നൽകിയാൽ വായിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തിരിച്ചു നൽകണം. പുസ്തത്തിന്റെ വിലയുടെ പത്ത് ശതമാനമാണ് വായനക്കാരിൽനിന്ന് ഈടാക്കുന്നത്. പുസ്തകം അതിന്റെ പുതുമ നഷ്ടപ്പെടാതെ തിരിച്ചുനൽകണമെന്നാണ് വ്യവസ്ഥ. അങ്ങനെയുള്ള വായനക്കാർക്കാർക്കാണ് രാമദാസ് പുസ്തകങ്ങൾ നൽകുന്നത്. 2022-ൽ അബുദാബിയിലെ ജോലിവിട്ട് കേരളത്തിൽ പുസ്തകപ്രസാധക സംരഭവുമായി ബന്ധപ്പെട്ട് നിൽക്കുമ്പോഴാണ് വായനയുടെ ലോകത്തേക്ക് വീണ്ടും സജീവമായി എത്തിയത്. മുംബൈയിലുള്ള കാലത്ത് പുതിയ പുസ്തകം ലഭിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് മുംബൈക്കാർക്ക് ആവശ്യമുള്ള പുസ്തകങ്ങൾ എത്തിച്ചു കൊടുത്താലെന്തെന്ന ആലോചന ഉണ്ടായത്. zകുറച്ചുപേർ സഹകരിച്ചതോടെയാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. ജീവിക്കാൻവേണ്ടി അക്കൗണ്ടന്റായി ജോലിചെയ്യുന്നുണ്ട്. അതിനിടയിലെ പാഷൻ എന്നരീതിയിലാണ് പുസ്തകം വായനക്കാരിലെത്തിക്കുന്നതെന്നും രാമദാസ് പറഞ്ഞു. ‘‘വായന നല്ലരീതിയിൽ നടക്കുന്നുണ്ട് എന്നതാണ് എനിക്ക് നഗരത്തിൽനിന്ന് മനസ്സിലായ വസ്തുത. എങ്ങനെ സ്വീകരിക്കപ്പെടുമെന്ന സംശയം ഉണ്ടായിരുന്നതിനാൽ ചെറിയ രീതിയിലാണ് തുടങ്ങിയത്. ഇപ്പോൾ നഗരത്തിൽ വായിക്കുന്നവരുടെ ചെറിയസംഘം രൂപപ്പെടുത്തിയിട്ടുണ്ട്. എന്നിൽനിന്ന് വായിക്കാൻ പുസ്തകംവാങ്ങുന്നവരെ നിരന്തരം കാണുന്നുണ്ട്. അവരിലൂടെ, അവർ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുന്നുണ്ട്. ജീവിക്കാനുള്ള മാർഗമെന്ന നിലയിൽ പുസ്തകവിതരണത്തെ എടുക്കാനാവില്ല. വാങ്ങിക്കുന്ന പുസ്തകത്തിൽ ചിലപ്പോൾ ഒരാളാവും വായിക്കുന്നത്. ചിലപ്പോൾ ആരും വായിച്ചില്ലെന്നും ഇരിക്കും. നിലവിൽ നാനൂറോളം പുസ്തകങ്ങൾ എന്റെ കൈവശമുണ്ട്. പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള പ്രയാസമാണ് മുംബൈയിലെ ഏറ്റവും വലിയപ്രതിസന്ധി”- രാമദാസ് പറഞ്ഞു. പുസ്തകം സ്വന്തമായി ആവശ്യമുള്ളവർക്ക് മാക്സിമം ഡിസ്‌കൗണ്ട് കൊടുത്തിട്ടാണ് പുസ്തകംനൽകുന്നതെന്നും രാമദാസ് പറയുന്നു. വായനക്കാരുടെ എണ്ണം കൂടുന്നുണ്ടെന്നും പുതിയ എഴുത്തുകാരെ മുംബൈക്കാർക്ക് പരിചയപ്പെടുത്താനും കഴിഞ്ഞുവെന്നതിൽ ആഹ്ലാദമുണ്ടെന്നും രാമദാസ് പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നഗരത്തിലെ വായനക്കാർക്ക് പുസ്തകവുമായി രാമദാസ് — Mathrubhumi… | Boolokam