നഗരമധ്യത്തിൽ വാഹനക്കൂമ്പാരം

നഗരമധ്യത്തിൽ വാഹനക്കൂമ്പാരം

M
MathrubhumiSource Link
-ആയിഷത്ത് ജസ്ല, സീഡ് റിപ്പോർട്ടർ, ജി.എഫ് എച്ച്.എസ്.മരയ്ക്കാപ്പ് കടപ്പുറം To advertise here, നീലേശ്വരം : നീലേശ്വരം പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയോരത്ത് കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ ജനങ്ങൾക്ക് കുരുക്കായി മാറുന്നു. തൊട്ടടുത്തുള്ള സ്കൂൾ കുട്ടികൾക്കും മറ്റ് യാത്രക്കാർക്കും ഇത് ഭീഷണിയാണ്. വാഹനങ്ങളുടെ മത്സരപ്പാച്ചിലാണ് റോഡിൽ. ഈ സാഹചര്യത്തിൽ അകലംപാലിച്ച് നടക്കാമെന്ന് കരുതിയാൽ അതിന്‌ ഒട്ടും സ്ഥലമില്ലാത്ത അവസ്ഥ. സ്റ്റാൻഡിലേക്ക് ബസ് തിരിയുന്ന കവലയായതിനാൽ മിക്കവാറും സമയങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഇത്തരം സമയങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഓവുചാലിന്റെ സ്ലാബ് കൈയേറുന്നു. ഇത് കാൽനടയാത്ര ദുസ്സഹവും അപകടംനിറഞ്ഞതുമാക്കുന്നു. പോലീസ് അധികൃതർ കൂട്ടിയിട്ടിരിക്കുന്ന ഈ വാഹനക്കൂമ്പാരത്തിൽ മഴക്കാലത്ത് ചെളിവെള്ളം കെട്ടിക്കിടക്കുന്നു. കൊതുകുകൾ പെറ്റുപെരുകുകയും രോഗവ്യാപന സാധ്യത ഉണ്ടാകുകയുംചെയ്യുന്നു. വാഹനം കൂട്ടിയിട്ടിരിക്കുന്നതിനാൽ ചുറ്റിലും കാട് കയറിയിട്ടുണ്ട്. ഇതിൽ ഇഴജന്തുക്കളുമുണ്ട്. ഇരുട്ടായാൽ ഈഭാഗത്തുകൂടെ നടക്കാനേ പറ്റാത്ത അവസ്ഥ. കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ ദ്രവിച്ചുകൊണ്ടിരിക്കുന്നു. മഴക്കാലം തുടങ്ങുന്നതിന്‌ മുമ്പ് വാഹനങ്ങൾ ഇവിടെനിന്ന്‌ മാറ്റി ജനങ്ങളുടെ സഞ്ചാരസൗകര്യം ഒരുക്കാൻ പോലീസും നഗരസഭയും തയ്യാറാകണം. Published: 15 Mar 2026, 04:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നഗരമധ്യത്തിൽ വാഹനക്കൂമ്പാരം — Mathrubhumi | Boolokam | Boolokam