നഗാര മുഴങ്ങുന്നു, ചരിത്രമോർമ്മിപ്പിച്ച്

നഗാര മുഴങ്ങുന്നു, ചരിത്രമോർമ്മിപ്പിച്ച്

M
MathrubhumiSource Link
ചിറ്റൂർ : പുലർച്ചെ മുതൽ രാത്രിവരെ നമസ്കാരസമയം വിശ്വാസികളെ അറിയിക്കുന്നത് നഗാര മുഴക്കി. പതിറ്റാണ്ടുകളായുള്ള കീഴ്‌വഴക്കം ഇപ്പോഴും പിന്തുടരുകയാണ് പുതുനഗരം ഷാഫി ജുമാ മസ്ജിദ്. To advertise here, പിച്ചളയിൽ പണിത വട്ടകയിൽ മൃഗത്തോൽ ഉപയോഗിച്ചാണ് നഗാര നിർമിച്ചിരിക്കുന്നത്. ദിവസവും അഞ്ചു നിസ്കാരങ്ങൾക്ക് മുൻപായി പ്രത്യേക താളത്തിൽ നഗാര മുഴക്കും. വൈദ്യുതിയും ആശയവിനിമയ ഉപാധികളുമില്ലാതിരുന്ന കാലത്ത് പുതുനഗരം, കൊടുവായൂർ എന്നീ പ്രദേശങ്ങളിൽ വ്യാപാരത്തിനായി പഴനി, പൊള്ളാച്ചി, ദിണ്ടിക്കൽ തുടങ്ങിയ ഇടങ്ങളിൽ നിന്നെത്തുന്ന വ്യാപാരികൾക്കും പ്രദേശത്തുള്ളവർക്കും നമസ്കാരത്തിന്റെ സമയം ഓർമ്മിപ്പിക്കുന്നതിനാണ് നഗാര മുഴക്കി തുടങ്ങിയതെന്ന് മസ്ജിദ് ഭാരവാഹികൾ പറയുന്നു. 1950-ൽ പള്ളി പുതുക്കി പണിതിട്ടും ഈ പതിവ് തുടരുകയായിരുന്നെന്ന് മസ്ജിദ് കമ്മിറ്റി അംഗം ഐ. ഇസ്മായിൽ പറഞ്ഞു. റംസാൻ നാളുകളിൽ നോമ്പുതുറ സമയവും പെരുന്നാൾ ദിവസം ഉറപ്പിക്കുന്നതും നഗാര കൊട്ടിയാണ് അറിയിക്കുന്നത്. Published: 18 Mar 2026, 03:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നഗാര മുഴങ്ങുന്നു, ചരിത്രമോർമ്മിപ്പിച്ച് — Mathrubhumi | Boo… | Boolokam