നങ്കൂരമിട്ടിരുന്ന വള്ളത്തിൽ കയറുന്നതിനായി നീന്തി; മത്സ്യത്തൊഴിലാളിയെ തിരയിൽപ്പെട്ട് കാണാതായി

നങ്കൂരമിട്ടിരുന്ന വള്ളത്തിൽ കയറുന്നതിനായി നീന്തി; മത്സ്യത്തൊഴിലാളിയെ തിരയിൽപ്പെട്ട് കാണാതായി

M
MathrubhumiSource Link
പൂന്തുറ: നങ്കൂരമിട്ടിരുന്ന വള്ളത്തിലേക്ക് കയറുന്നതിന് നീന്തിപ്പോകവെ തിരയിൽപ്പെട്ട മത്സ്യത്തൊഴിലാളിയെ കാണാതായി. പൂന്തുറ ന്യൂകോളനി ടിസി 47/117-ൽ സി. ജോസഫിനെ(53) ആണ് പൂന്തുറ സെന്റ് തോമസ് പളളിക്ക് മുന്നിലുള്ള കടലിൽ കാണാതായത്. To advertise here, ഞായറാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു അപകടം. മീൻപിടിത്തത്തിന് പോകുന്നതിനായി കരയിൽനിന്ന് കടലിൽ ഏകദേശം 50 മീറ്ററോളം അകലെ നങ്കൂരമിട്ടിരുന്ന വള്ളത്തിലേക്ക് കയറുന്നതിനായി നീന്തിപോകവെ ശക്തമായ തിരയിൽ ജോസഫ് അകപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ ബീമാപളളി അടക്കമുളള മേഖലയിലെ മുങ്ങൽ വിഗദ്ധരുടെ സഹായം തേടിയെങ്കിലും അവരെത്താൻ വൈകി. തുടർന്ന് വിഴിഞ്ഞം കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റുമെത്തി തിരച്ചിൽ നടത്തി. വലിയതുറയിലെ മത്സ്യത്തൊഴിലാളികളായ രണ്ടുപേരും ജോസഫിനെ കാണാതായ കടൽഭാഗത്ത് നിരവധി തവണ മുങ്ങിത്തപ്പിയെങ്കിലും ആളെ കണ്ടെത്താനായില്ല. വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു. Content Highlights: 53-year-old fisherman Joseph went missing near St. Thomas Church, Poonthura., Incident occurred while swimming to an anchored boat., Search operations led by Vizhinjam Coastal Police and Marine Enforcement., Local rescue efforts by divers from neighboring regions were delayed. Published: 15 Mar 2026, 09:37 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നങ്കൂരമിട്ടിരുന്ന വള്ളത്തിൽ കയറുന്നതിനായി നീന്തി; മത്സ്യത്ത… | Boolokam