നടപടിയുമായി റവന്യൂവകുപ്പ്; മറുതന്ത്രംപയറ്റി നിലംനികത്തൽ മാഫിയ

നടപടിയുമായി റവന്യൂവകുപ്പ്; മറുതന്ത്രംപയറ്റി നിലംനികത്തൽ മാഫിയ

M
MathrubhumiSource Link
പള്ളിപ്പാട്ട് നിർത്തിവെക്കൽ നോട്ടീസ് നൽകി To advertise here, പള്ളിപ്പാട് : നിലംനികത്തൽ നടത്തുന്ന യന്ത്രങ്ങൾ പിടിച്ചെടുക്കാൻ റവന്യൂവകുപ്പും പോലീസും രംഗത്തിറങ്ങയതോടെ മറുതന്ത്രം പയറ്റി നിലംനികത്തൽ മാഫിയ. യന്ത്രത്തിനുപകരം ഇതരസംസ്ഥാന തൊഴിലാളികളെ പാടത്തിറക്കി മണ്ണുനിരത്തി. നിലംനികത്തുന്ന യന്ത്രങ്ങൾ പിടിച്ചെടുത്താൽ നടപടിക്രമങ്ങൾ തീരണമെങ്കിൽ കാലതാമസം നേരിടും. മാത്രമല്ല, യന്ത്രം വിട്ടുകിട്ടണമെങ്കിൽ വലിയ തുക കെട്ടിവെക്കേണ്ടിയുംവരും. ഇതൊഴിവാക്കാനാണ് ഇതരസംസ്ഥാന തൊഴിലാളികളെയുപയോഗിച്ച് ഗ്രാവൽ നികത്തുന്നത്. പള്ളിപ്പാട് കോയിക്കലേത്ത് കിഴക്ക് പുഞ്ച പാടശേഖരം രണ്ടുദിവസമായി നികത്തുകയാണ്. ടിപ്പർ ലോറികളിൽ റോഡരികിലിറക്കിയ ഗ്രാവൽ വെള്ളിയാഴ്ച രാവിലെ യന്ത്രസഹായത്താൽ പാടത്തേക്കു നീക്കിയിട്ടിരുന്നു. പരാതി വ്യാപകമായതിനാൽ പിന്നീട് യന്ത്രമുപയോഗിച്ച് നികത്തിയില്ല. ശനിയാഴ്ച രാവിലെ അഞ്ചോളം ഇതരസംസ്ഥാന തൊഴിലാളികളെത്തി ഗ്രാവൽ പാടത്തേക്കു നിരത്തിയിട്ടു. നികത്തൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പള്ളിപ്പാട് വില്ലേജ് ഓഫീസർ നിലമുടമയ്ക്ക് നോട്ടീസ് നൽകി. നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമപ്രകാരം റിപ്പോർട്ട് തഹസിൽദാർക്കു നൽകി. 180 ഏക്കറുള്ള കോയിക്കലേത്ത് കിഴക്ക് പാടശേഖരത്തിന്റെ പല ഭാഗത്തായി ഗ്രാവലടിച്ച് നികത്തിയിട്ടുണ്ട്. നിർത്തിവെക്കൽ നോട്ടീസ് നൽകുന്ന കേസുകളിൽ തുടർനടപടികളില്ലാത്തത് നിലംനികത്തൽ മാഫിയയ്ക്ക് സഹായമാകുകയാണ്. നികത്താനുപയോഗിച്ച മണ്ണ് നീക്കംചെയ്യുകയോ അല്ലെങ്കിൽ റവന്യൂവകുപ്പ് മണ്ണ് നീക്കംചെയ്ത് ചെലവാകുന്ന തുക നിലമുടമകളിൽനിന്ന്‌ ഈടാക്കുകയോ ആണ് പതിവ്. എന്നാൽ, പള്ളിപ്പാട്ടെ നിലംനികത്തൽക്കേസുകളിൽ ഇതൊന്നും നടന്നിട്ടില്ല. ഇത് മറ്റുള്ളവർക്കുകൂടി പാടശേഖരങ്ങൾ നികത്തുന്നതിന് പ്രചോദനമാകുന്നതായി കർഷകർ പറയുന്നു. Published: 22 Mar 2026, 02:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നടപടിയുമായി റവന്യൂവകുപ്പ്; മറുതന്ത്രംപയറ്റി നിലംനികത്തൽ മാഫ… | Boolokam