ഒറ്റപ്പാലത്ത് കാൽനടയാത്രക്കാരുടെ സുരക്ഷ To advertise here, ഒറ്റപ്പാലം : പട്ടണത്തിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടപ്പാതകളുടെ നവീകരണം പുനരാരംഭിച്ചു. നടപ്പാതകളിൽ പൂട്ടുകട്ടകൾ പതിച്ച് കൈവരി സ്ഥാപിക്കുന്ന പണിയാണ് തുടങ്ങിയത്. ഇതിൽ ന്യൂബസാർ പരിസരത്ത് കൈവരികൾ സ്ഥാപിച്ചുതുടങ്ങി. കാൽനടയാത്രക്കാർക്ക് പട്ടണത്തിൽ സുരക്ഷയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപ്പാതകൾ നവീകരിക്കുന്നത്. ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡ് പരിസരം മുതൽ ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം വരെയാണ് പണി നടക്കുന്നത്. 2025-26 വർഷത്തെ ബജറ്റിൽ നിന്നുള്ള രണ്ടു കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റോഡിന്റെ ഇരുവശത്തെയും നടപ്പാതകളിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് വീതികൂട്ടി തറയോട് വിരിക്കുകയും കൈവരികൾ സ്ഥാപിക്കുകയും ചെയ്യും. ബസ് സ്റ്റാൻഡ് പരിസരത്ത് ഒരു വശത്ത് നേരത്തേ തന്നെ കട്ടപതിച്ചിട്ടുണ്ട്. ബാക്കി സ്ഥലത്ത് കട്ടപതിക്കലും കൈവരി സ്ഥാപിക്കലും ബാക്കിയുണ്ട്. കോൺക്രീറ്റ് സ്ലാബുകൾ തകർന്നുകിടക്കുന്ന ഭാഗങ്ങളിലെ ഉയരവ്യത്യാസം ക്രമീകരിച്ച് പുതിയ സ്ലാബുകൾ നിർമിക്കുന്ന പണി പൂർത്തിയായിട്ടുണ്ട്. ഇതിൽ നിർമാണത്തിലിരിക്കുന്ന ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപത്തെ പണി പിന്നീട് ചെയ്യും. ഇവിടെ അപ്രോച്ച് റോഡ് നിർമാണം നടക്കുന്നതിനാലാണിതെന്നും അധികൃതർ പറയുന്നു. നവീകരണത്തിന് പിന്നാലെ ചെടിച്ചട്ടികൾ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നു. ബാരിക്കേഡുകൾ ഇപ്പോഴും തടസ്സം ഒരുവശത്ത് കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പദ്ധതിയൊരുങ്ങുമ്പോൾ പട്ടണത്തിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ യാത്രക്കാർക്ക് അപകടഭീഷണിയായി തുടരുന്നു. ഇവ റോഡിലേക്കിറങ്ങി നിൽക്കുന്നതാണ് പ്രശ്നമാകുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിന് എത്തിച്ച ബാരിക്കേഡുകളാണ് 11 ദിവസം കഴിഞ്ഞിട്ടും റോഡിൽ കിടക്കുന്നത്. വീതികുറഞ്ഞ റോഡിൽ ഇവ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. Published: 19 Apr 2026, 02:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
