നടപ്പാതയിലാണോ മരത്തടികൾ കൂട്ടിയിടുന്നത്...

നടപ്പാതയിലാണോ മരത്തടികൾ കൂട്ടിയിടുന്നത്...

M
MathrubhumiSource Link
യാത്രക്കാരെ വലച്ച് പാതയോരത്ത് മരത്തടികൾ തള്ളുന്നു To advertise here, നെടുംകുന്നം : ലോഡ് ചെയ്യാനുള്ള തടികൾ റോഡരികിൽ ഇറക്കിയിടുന്നത് മൂലം യാത്രക്കാർക്ക് ദുരിതം. കറുകച്ചാൽ-മണിമല റോഡിലും, ചങ്ങനാശ്ശേരി-വാഴൂർ റോഡിലുമാണ് പലയിടത്തായി തടികൾ അനധികൃതമായി കൂട്ടിയിടുന്നത്. ഇത് പിന്നീടാണ് ലോഡ് ചെയ്ത് കൊണ്ടുപോകുന്നത്. നെടുംകുന്നം സെയ്ന്റ് ജോൺസ് സ്‌കൂളിന് സമീപം പുതുതായി നിർമിച്ച നടപ്പാതയിൽ തേക്കിൻതടികൾ ഇറക്കിയിട്ടത് വിദ്യാർഥികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടായി. പരുത്തിമൂടിന് സമീപത്തും ഇത്തരത്തിൽ റബ്ബർത്തടികളടക്കം മുറിച്ചിട്ട് അവിടെ നിന്നും ലോഡ് ചെയ്യുന്നുണ്ട്. പത്തനാട് മുതൽ കറുകച്ചാൽ വരെ പലയിടത്തും മാസങ്ങളായി മുറിച്ചിട്ട മരത്തടികൾ റോഡരികിൽ കിടപ്പുണ്ട്. വാഴൂർ റോഡിലും പലയിടത്തും ഇത്തരത്തിൽ മരങ്ങൾ മുറിച്ച് കൂട്ടിയിട്ടിടുണ്ട്. ആഴ്ചകൾ കഴിഞ്ഞാണ് പലപ്പോഴും വലിയ മരങ്ങൾ ഇവിടെ നിന്നും കൊണ്ടുപോകുന്നത്. കോക്കുന്നേൽപ്പടി ഭാഗത്ത് റോഡരികിൽ വെട്ടിയിട്ട ആഞ്ഞിലിത്തടിയിൽ ഇടിച്ച് കാർ അപകടത്തിൽപ്പെട്ടിരുന്നു. മൂലേപ്പീടിക ഭാഗത്ത് റോഡ് പുറമ്പോക്ക് കൈയ്യേറി തടികൾ കൂട്ടിയിടുന്നത് പതിവാണ്. വഴി തടസ്സപ്പെടുത്തി യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ കൂട്ടിയിട്ട മരങ്ങൾ നീക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 22 Mar 2026, 02:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നടപ്പാതയിലാണോ മരത്തടികൾ കൂട്ടിയിടുന്നത്... — Mathrubhumi |… | Boolokam