നടപ്പാതയിലെ സ്ലാബിൽ തട്ടിവീണ് സ്ത്രീക്ക് പരിക്ക്

നടപ്പാതയിലെ സ്ലാബിൽ തട്ടിവീണ് സ്ത്രീക്ക് പരിക്ക്

M
MathrubhumiSource Link
കോഴിക്കോട് : മാതൃഭൂമി ജങ്ഷന് സമീപം കോർട്ട്റോഡിൽ നടപ്പാതയിലെ സ്ലാബിൽ തട്ടിവീണ് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു. ചെട്ടികുളം സ്വദേശിനിയായ ബേബി (76)ക്കാണ് പരിക്കേറ്റത്. ഇവരുടെ മൂക്കിനും കൈക്കും കാലിന്റെ മുട്ടിനും പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം. To advertise here, പെൻഷൻ വാങ്ങാനായി ബാങ്കിലേക്ക് പോവുകയായിരുന്നു ബേബി. കടകളുടെ മുന്നിലെ നടപ്പാതയിലെ സ്ലാബ് ഇവിടെ മൂന്നുതട്ടായിട്ടാണുള്ളത്. അവിടെ കാൽതട്ടി മറിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സമീപത്തുള്ള കച്ചവടക്കാരും മറ്റു തൊഴിലാളികളുമെല്ലാം ചേർന്ന് പ്രാഥമികശുശ്രൂഷ നൽകിയശേഷം ബീച്ച് ആശുപത്രിയിലേക്ക് പോയി. മൂക്കിന്റെ എല്ലിന് ചെറിയ പോറലുണ്ടെന്ന് ഡോക്ടർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. അപകടമുണ്ടാക്കി സ്ലാബുകൾ പലയിടത്തും നടപ്പാതയിലെ സ്ലാബുകൾ പൊട്ടിക്കിടക്കാറുണ്ട്, അത് അപകടമുണ്ടാക്കും. എന്നാൽ, ഈ ഭാഗത്തെ സ്ഥിതിയതല്ല. തട്ടായി ക്രമംതെറ്റി ഉയർന്നുകിടക്കുകയാണ് സ്ലാബുകൾ. നിരപ്പായി കിടക്കുന്നയിടത്ത് ഒരു സ്ലാബ് എടുത്തുവെച്ചരീതിയിലാണ്. അതിനൊപ്പം ഇവിടെ പൊട്ടിയ സ്ലാബുകളുടെ കഷണവുമുണ്ട്. ചില സാധനങ്ങൾ അതിൽ കയറ്റിവെച്ചിട്ടുമുണ്ട്. പൊട്ടിയ കഷണങ്ങളിൽ തട്ടിയും അപകടമുണ്ടാകും. എത്രയോ കാലങ്ങളായി ഈ ഭാഗത്തെ സ്ലാബ് ഇങ്ങനെത്തന്നെയാണെന്നും കച്ചവടക്കാർ പറഞ്ഞു. ഒരേനിരപ്പിലാണുള്ളതെന്നു കരുതി നടന്നാൽ അപകടം ഉറപ്പാണ്. കാൽനടയാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്ന രീതിയിലാണ് ഈ പരിസരത്തെ പല സ്ലാബുകളും. Published: 08 Apr 2026, 03:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നടപ്പാതയിലെ സ്ലാബിൽ തട്ടിവീണ് സ്ത്രീക്ക് പരിക്ക് — Mathrubh… | Boolokam