നടപ്പാതയിൽവരെ കൈയേറ്റം; വഴിയാത്രക്കാർ റോഡിൽ

നടപ്പാതയിൽവരെ കൈയേറ്റം; വഴിയാത്രക്കാർ റോഡിൽ

M
MathrubhumiSource Link
കാട്ടാക്കടയിൽ റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നില്ല To advertise here, കാട്ടാക്കട : കാട്ടാക്കടയിൽ മരാമത്ത് റോഡും നടപ്പാതയും കൈയേറി സാധനസാമഗ്രികൾ കൊണ്ടുതള്ളുന്നതും വഴിവാണിഭവും വ്യാപകമായിട്ടും പഞ്ചായത്തുകൾ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. തടികൾ, വാഹന ഷോറൂമുകളിലെ വണ്ടികൾ, കെട്ടിടനിർമാണ സാമഗ്രികൾ, വണ്ടിക്കടകൾ തുടങ്ങി എല്ലാം റോഡരികിൽ. പ്രധാന റോഡുകളിൽ ഗതാഗതത്തിനു തടസ്സമാകുന്ന തരത്തിൽ അടുത്തിടെ നവീകരിച്ച റോഡുകളിലെ ഓടകൾക്കു മുകളിലെ സ്ലാബുകളിലേക്കുപോലും കടകൾ ഇറക്കിയും വണ്ടിക്കടകൾ സ്ഥാപിച്ചുമാണ് കച്ചവടം. മാലിന്യം ഓടയിലും പൊതുവഴിയിലും തള്ളുന്നതും വ്യാപകമായിട്ടുണ്ട്. ഇതോടെ വഴിയാത്രക്കാർക്ക് റോഡിലിറങ്ങാതെ നടക്കാനാകാത്ത സ്ഥിതിയാണ്. ഇത് അപകടങ്ങൾക്കും ഇടയാക്കുന്നു. വ്യാപാരസ്ഥാപനങ്ങളുടെ മാലിന്യമെല്ലാം ഇപ്പോൾ റോഡരികിലാണ് കുന്നുകൂടിക്കിടക്കുന്നത്. ഓടകളിലെ മാലിന്യം കാരണം പലയിടത്തും അസഹ്യമായ ദുർഗന്ധവും ജനം സഹിക്കണമെന്ന സ്ഥിതി. റോഡുകളുടെ ഇരുവശങ്ങളും കൈയേറി സ്ഥിരം കച്ചവട ഷെഡ്ഡുകൾ സ്ഥാപിച്ചതോടെ വീതി കുറവായ റോഡിൽ ഗതാഗതക്കുരുക്കും അപകടങ്ങളും സ്ഥിരമായി. തിരുവനന്തപുരം റോഡിൽ പി.എൻ.എം. ജങ്ഷനു സമീപത്ത് റോഡിനോടു ചേർന്നുള്ള ഈർച്ച മില്ലിന്റെ തടികൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നു, ഇതിനടുത്തെ വാഹന ഷോറൂമുകളിലെ വാഹനങ്ങളും റോഡിന്റെ ഇരുവശവും കൈയേറി ഒതുക്കിയിരിക്കുന്നു. കഴിഞ്ഞദിവസം നിയന്ത്രണംവിട്ട കാർ ഈ തടികളിൽ ഇടിച്ചാണ് റോഡിലേക്കു തലകീഴായി മറിഞ്ഞ് അപകടമുണ്ടായത്. കിള്ളി ജങ്ഷനിൽ ഇരുവശവുമുള്ള കൈയേറ്റം ഗതാഗതതടസ്സത്തിനും കാരണമാകുന്നു. നെയ്യാർഡാം റോഡിലും ചന്ത റോഡിലും നടപ്പാത ഉൾപ്പെടെ കൈയേറിയുള്ള വാണിഭം തുടരുകയാണ്. കാട്ടാക്കട ജങ്ഷന്റെ അതിരിടുന്ന പൂവച്ചൽ പഞ്ചായത്തിന്റെ ഭാഗങ്ങളിൽ റോഡ് കൈയേറ്റം വ്യാപകമായിട്ടും പഞ്ചായത്ത് അനങ്ങുന്നില്ലെന്ന് ആക്ഷേപമുണ്ട്. നെയ്യാർഡാം-നെടുമങ്ങാട് റോഡുകളെ ബന്ധിപ്പിക്കുന്ന റോഡിലും കൈയേറ്റമുണ്ട്. 15 വർഷം മുൻപ്‌ കാട്ടാക്കട-പൂവച്ചൽ പഞ്ചായത്തുകളിലെ അതിർത്തിയിൽ വരുന്ന ഈ റോഡിൽ കുടിൽകെട്ടി താമസിച്ചിരുന്ന 20ലേറെ കുടുംബങ്ങളെ പുതിയ താമസസ്ഥലം കണ്ടെത്തി ഒഴിപ്പിച്ചതാണ്. പട്ടണത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന പ്രധാന റോഡായി ഇത് മാറിയപ്പോഴാണ് വീണ്ടും കൈയേറ്റം തുടങ്ങിയത്. റോഡ് കൈയേറ്റത്തിനു പുറമേ വലിയ അളവിൽ മാലിന്യവും കച്ചവടക്കാർ റോഡിലും ഓടയിലുമായി ഉപേക്ഷിക്കുന്നുണ്ട്. ചന്ത റോഡിലും സ്ഥിതി വ്യത്യസ്തമല്ല. കൈയേറ്റം ഒഴിപ്പിച്ചെടുത്ത് പ്രദേശം മാലിന്യമുക്തമാക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന്‌ ഒരു നീക്കവും ഉണ്ടാകുന്നില്ല. ചന്ത റോഡിലെ അനധികൃത വഴിവാണിഭം നിയന്ത്രിക്കാനും പഞ്ചായത്തിനു കഴിയുന്നില്ല. ചന്ത ചേരുന്ന തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഈ റോഡുവഴി യാത്രചെയ്യാനാകാത്ത സ്ഥിതിയാണ്. റോഡിന് ഇരുവശത്തും വഴിവാണിഭവും നടപ്പാതവരെ കൈയേറി ചില സ്ഥാപനങ്ങൾ കച്ചവടസാധനങ്ങളും ബോർഡുമൊക്കെ െവച്ചിരിക്കുന്നു. ഇതോടെ വഴിയാത്രക്കാർക്ക് റോഡിലൂടെ അല്ലാതെ നടക്കാനാകില്ല. ഇത് അപകടങ്ങൾക്കും ഗതാഗത തടസ്സത്തിനും കാരണമാകുന്നു. ചന്ത റോഡിൽ വഴിവാണിഭം ശക്തമായതോടെ സ്ഥിരം വ്യാപാരികളും നിലനിൽപ്പിനായി സാധനങ്ങൾ റോഡിൽ ഇറക്കിെവച്ചാണിപ്പോൾ കച്ചവടം. ഇതും തടയാനാകുന്നില്ല. കൈയേറ്റങ്ങൾ ഒഴിപ്പിക്കണം : വഴിവാണിഭവും റോഡ് കൈയേറ്റവും കർശനമായി തടയുമെന്ന് പ്രസ്താവന ഇറക്കുന്നതല്ലാതെ പട്ടണം അതിരിടുന്ന കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകൾ ഇതിനായി ഒരു നടപടിയും സ്വീകരിക്കുന്നില്ല. നടപ്പാതയിലുൾപ്പെടെയുള്ള റോഡ് കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വഴിയാത്രക്കാരുടെ ജീവന് സംരക്ഷണം നൽകണം. എസ്. പ്രദീപ്, കാട്ടാക്കട

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നടപ്പാതയിൽവരെ കൈയേറ്റം; വഴിയാത്രക്കാർ റോഡിൽ — Mathrubhumi |… | Boolokam