നടയ്ക്കൽ നെല്ലിക്കച്ചാൽ റോഡ് ഗതാഗതയോഗ്യമാക്കണം

നടയ്ക്കൽ നെല്ലിക്കച്ചാൽ റോഡ് ഗതാഗതയോഗ്യമാക്കണം

M
MathrubhumiSource Link
പൂഞ്ഞാർ : ഈരാറ്റുപേട്ട നഗരസഭയെയും പൂഞ്ഞാർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നടയ്ക്കൽ നെല്ലിക്കച്ചാൽ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഏറെ തിരക്കുള്ള റോഡിന്റെ നഗസഭയുടെയും പഞ്ചായത്തിന്റെയും അതിർത്തി ഭാഗം തകർന്ന് ഗതാഗതയോഗ്യമല്ലാതെ കിടക്കുകയാണ്. To advertise here, കഴിഞ്ഞ ദിവസം റോഡിന്റെ ടാറിങ് ജോലികൾ പനച്ചികപ്പാറ ജി.വി. രാജ സ്റ്റേഡിയം ഭാഗത്ത് നിന്നും ആരംഭിച്ചിരുന്നു. എന്നാൽ, റോഡിന്റെ ഏറ്റവും മോശമായി കിടക്കുന്ന ഭാഗം നിർമാണം നടത്താതെ ഒഴിവാക്കിയെന്ന് ആക്ഷേപമുണ്ട്. ജലജീവൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടുന്നതിനായി ഒരുവർഷം മുമ്പ് റോഡ് പൊളിച്ചതാണ് റോഡ് ഇത്രയും മോശമായത്. സ്‌കൂളടക്കം നിരവധി സ്ഥാപനങ്ങളിലേക്ക് പോകേണ്ടത് ഈ റോഡിലൂടെയാണ്. സ്‌കൂൾ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ദിവസേന സഞ്ചരിക്കുന്ന റോഡിലെ തകർന്ന് കിടക്കുന്ന ഭാഗങ്ങളും ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. Published: 16 Mar 2026, 02:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നടയ്ക്കൽ നെല്ലിക്കച്ചാൽ റോഡ് ഗതാഗതയോഗ്യമാക്കണം — Mathrubhum… | Boolokam