നടി ഹർഷിൽ കാലിയ കാറപകടത്തിൽ മരിച്ചു, അപകടം നിയന്ത്രണംവിട്ട വാഹനം റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞ്

നടി ഹർഷിൽ കാലിയ കാറപകടത്തിൽ മരിച്ചു, അപകടം നിയന്ത്രണംവിട്ട വാഹനം റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞ്

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 24 March 2026, 08:52 PM IST അഭിനയരംഗത്തും മോഡലിംഗിലും സജീവമായിരുന്നു ഹർഷിൽ കാലിയ. അന്തരിച്ച നടി ഹർഷിൽ കാലിയ | ഫോട്ടോ: www.facebook.com/harschelle.kalia രാജസ്ഥാനിലെ ജയ്പൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയ (30)ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി ജയ്പൂരിലെ ഷിപ്ര പാത്ത് റോഡിലായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നുവെന്ന് ഉറവിടങ്ങൾ വ്യക്തമാക്കുന്നു. To advertise here, രാത്രി 11:30ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാലിയയുടെ വാഹനം ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കാർ ഡിവൈഡറിൽ ഇടിക്കുകയും ഇടതുവശത്തേക്ക് മറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അപകടം നടന്ന ഉടൻതന്നെ പ്രദേശവാസികൾ ഓടിയെത്തി വാഹനം ഉയർത്തുകയും ഹർഷിലിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹർഷിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വാഹനം അമിതവേഗതയിലായിരുന്നോ അതോ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിച്ചതാണോ അപകടത്തിന് കാരണമായതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഹർഷിലിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അഭിനയരംഗത്തും മോഡലിംഗിലും സജീവമായിരുന്നു ഹർഷിൽ കാലിയ. 'ക്രൈം നെക്സ്റ്റ് ഡോർ' എന്ന വെബ് സീരീസിലും നിരവധി രാജസ്ഥാനി ഗാനങ്ങളിലും അവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ, ഒരു വാർത്താ ചാനലിൽ ആങ്കറായും അവർ പ്രവർത്തിച്ചിരുന്നു. ഒരു പത്രപ്രവർത്തകന്റെ മകൾ കൂടിയായ ഹർഷിൽ അടുത്തകാലത്തായി മോഡലിംഗ് കരിയറിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. Content Highlights: Popular actress and model Harshil Kalia (30) met with a fatal accident in Jaipur on Monday night when her car hit a divider and overturned while she was returning home from work. Published: 24 Mar 2026, 08:52 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നടി ഹർഷിൽ കാലിയ കാറപകടത്തിൽ മരിച്ചു, അപകടം നിയന്ത്രണംവിട്ട… | Boolokam