കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി-20 സ്ഥാനാർഥി പ്രഖ്യാപനം ഉടൻ. സിനിമ-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ട്വന്റി-20 ഇത്തവണ ജനവിധി തേടുന്നത്. പ്രശസ്ത നടിമാരായ വീണാ നായർ, അഞ്ജലി നായർ, ലക്ഷ്മി പ്രിയ എന്നിവർ പാർട്ടിയുടെ സ്ഥാനാർഥികളായി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ട്വന്റി-20 സംസ്ഥാന സംസ്ഥാന അധ്യക്ഷൻ സാബു എം. ജേക്കബ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. To advertise here, ഏറ്റുമാനൂർ മണ്ഡലത്തിൽനിന്നാണ് നർത്തകിയും നടിയുമായ വീണാ നായർ മത്സരിക്കുന്നത്. തന്റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ അത്യാവശ്യമാണെന്നും അതിനായി ഏറ്റവും അനുയോജ്യമായ പ്രസ്ഥാനം ട്വന്റി-20 ആണെന്നും അവർ വ്യക്തമാക്കി. തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് നടി അഞ്ജലി നായർ ജനവിധി തേടുന്നത്. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പംനിന്ന് പ്രവർത്തിക്കുമെന്നും അവരുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുമെന്നും അഞ്ജലി നായർ അറിയിച്ചു. പെരുമ്പാവൂരിൽ ട്വന്റി-20യ്ക്ക് വേണ്ടി സിനിമാതാരം ലക്ഷ്മി പ്രിയ മത്സരിക്കും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പ്രോമി കുര്യാക്കോസ് അങ്കമാലിയിൽ സ്ഥാനാർഥിയാകും. Content Highlights: Twenty-20 party announces official candidate list for Kerala Assembly elections., Sabu M Jacob officially confirms he will not contest in this election., Actress Veena Nair to contest from Ettumanoor constituency., Actress Anjali Nair to contest from Thrippunithura constituency., Candidates emphasize social work as their primary motivation for joining the party. Published: 17 Mar 2026, 03:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നടിമാരായ വീണയും അഞ്ജലിയും ട്വന്റി-20 സ്ഥാനാർഥികളാകും; സാബു ജേക്കബ് മത്സരിക്കില്ല
M
MathrubhumiSource Link
about 2 months ago