നടുക്കുന്ന് റോഡ് ജനകീയമായി തുറന്നു

നടുക്കുന്ന് റോഡ് ജനകീയമായി തുറന്നു

M
MathrubhumiSource Link
കാളികാവ് : രണ്ട് പതിറ്റാണ്ടുകാലത്തെ ദുരിതയാത്രയ്ക്ക് പരിഹാരം. കോവിലകം-നടുക്കുന്ന് റോഡ് ജനകീയമായി ഉദ്ഘാടനംചെയ്തു. ചളിയും വെള്ളച്ചാലുകളും നിറഞ്ഞ വഴിയിലൂടെ നീന്തിക്കയറി യാത്രചെയ്തിരുന്ന നാട്ടുകാർക്ക് പുതിയ റോഡ് വലിയ ആശ്വാസമായി. കോവിലകം ഗീത മോഹൻ രാജ് നാടമുറിച്ചാണ് റോഡ് നാടിന് സമർപ്പിച്ചത്. To advertise here, അടയ്ക്കാക്കുണ്ടിലേക്കും കാളികാവിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയായിരുന്നു. ചെങ്കോട്-കോവിലകം-നടുക്കുന്ന് റോഡ് മൂന്ന് റീച്ചുകളിലായാണ് ഗതാഗതയോഗ്യമാക്കിയത്. എ.പി. അനിൽകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന്‌ 27 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ജനപ്രതിനിധികളെ ഒഴിവാക്കി തികച്ചും ജനകീയമായ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സലീം ചക്കുങ്ങൽ, അനീഷ് നെച്ചിക്കാടൻ, ഒ.പി. നവാഫ്, കെ. അബ്ദുറഹ്‌മാൻ, വി. അസൈനാർ, സി.പി. റഊഫ് തുടങ്ങിയവർ നേതൃത്വം നൽകി. Published: 01 Apr 2026, 03:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നടുക്കുന്ന് റോഡ് ജനകീയമായി തുറന്നു — Mathrubhumi | Boolokam | Boolokam