നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണ്ണലത (86) അന്തരിച്ചു. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വൈകീട്ടുതന്നെ സംസ്‌കാരച്ചടങ്ങുകൾ നടന്നു. To advertise here, അമ്മ തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പ്രകാശ് രാജ് പലതവണ തുറന്നുപറഞ്ഞിരുന്നു. പിതാവ് മദ്യത്തിന് അടിമയായതിനുപിന്നാലെ വീട്ടിലെ ഏക സാമ്പത്തിക ആശ്രയം അമ്മയായിരുന്നു. അമ്മയുടെ ജീവിതം കലാകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. നടന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഒട്ടേറെ പ്രമുഖർ അനുശോചനം അറിയിച്ചു. പ്രകാശ് രാജിന്റെ മാതാവിന് നിത്യശാന്തി ലഭിക്കട്ടേയെന്ന് ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയ നടനാണ് പ്രകാശ് രാജ്. അഞ്ചുതവണ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 400-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം സാമൂഹികപ്രവർത്തനങ്ങളിലും ശ്രദ്ധേയനാണ്. പ്രകാശ് രാജിന്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. തെലങ്കാനയിലെ മഹബൂബ് നഗറിൽ ഒരു ഗ്രാമം ദത്തെടുത്ത് അവിടുത്തെ ആളുകളുടെ ഉന്നമനത്തിനായി സഹായങ്ങൾ അദ്ദേഹം ചെയ്തുവരുന്നുണ്ട്. നേരത്തെ, 2004-ൽ അദ്ദേഹത്തിന്റെ അഞ്ചുവയസ്സുള്ള മകന് ജീവൻ നഷ്ടമായിരുന്നു. Content Highlights: Prakash Raj's mother Suvarnalatha passed away at age 86. She was a significant influence on the actor's personal and professional life. Prominent figures like Pawan Kalyan expressed condolences. Brief overview of Prakash Raj's career and social contributions Published: 30 Mar 2026, 03:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണ്ണലത അന്തരിച്ചു
M
MathrubhumiSource Link
about 1 month ago