മൂടാടി : നന്തി-കീഴൂർ റോഡിൽ നിർമിച്ച അടിപ്പാത ഗതാഗതത്തിന് തുറന്നു കൊടുത്തു. ജനകീയപ്രക്ഷോഭത്തെ ത്തുടർന്നാണ് ഇവിടെ അടിപ്പാത അനുവദിച്ചത്. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് മുറിച്ചുകടന്നുപോകുന്നിടത്താണ് അടിപ്പാത ഗതാഗതത്തിന് തുറന്നു കൊടുത്തത്. To advertise here, നന്തി-കീഴൂർ റോഡ് പൂർണമായും അടച്ചു കൊണ്ടായിരുന്നു ആദ്യം റോഡ് നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇതിനെതിരേയായിരുന്നു ജനകീയ പ്രക്ഷോഭം. ഗ്രാമപ്പഞ്ചായത്തും ജനകീയ കമ്മിറ്റിയും സമരപ്പന്തൽകെട്ടി പണി തടസ്സപ്പെടുത്തുന്ന സാഹചര്യം വന്നപ്പോഴാണ് നന്തി-കിഴൂർ റോഡിൽ അടിപ്പാത അനുവദിച്ചത്. ജനകീയ ഉദ്ഘാടനച്ചടങ്ങിൽ മൂടാടി ഗ്രാമ പ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് എം.പി. അഖില, കമ്മിറ്റി ചെയർമാൻ കിഴക്കയിൽ രാമകൃഷ്ണൻ, വി.വി. സുരേഷ്, സന്തോഷ് കുന്നുമ്മൽ, റൗസി ബഷീർ, രൂപേഷ് കൂടത്തിൽ, എൻ. ശ്രീധരൻ , ചേനോത്ത് ഭാസ്കരൻ, കെ.എം. കുഞ്ഞിക്കണാരൻ, സി. ഗോപാലൻ, കെ. ജീവാനന്ദൻ, സിറാജ് മുത്തായം, റസൽ നന്തി, സി.വി. പ്രകാശ് ബാബു എന്നിവർ സംസാരിച്ചു. Published: 17 Mar 2026, 04:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
