നന്ദിഗ്രാം ആവർത്തിക്കുമോ? മമതയ്ക്ക് എതിരാളി സുവേന്ദു അധികാരി, 144 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

നന്ദിഗ്രാം ആവർത്തിക്കുമോ? മമതയ്ക്ക് എതിരാളി സുവേന്ദു അധികാരി, 144 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

M
MathrubhumiSource Link
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ 144 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്, ഫാഷൻ ഡിസൈനറും എംഎൽഎയുമായ അഗ്നിമിത്ര പോൾ, നടൻ രുദ്രാനിൽ ഘോഷ്, മാധ്യമപ്രവർത്തകനും മുൻ രാജ്യസഭാംഗവുമായ സ്വപൻ ദാസ്ഗുപ്ത, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ഡിണ്ഡ തുടങ്ങിയവർ ആദ്യപട്ടികയിലുണ്ട്. To advertise here, പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരി രണ്ടിടത്താണ് മത്സരിക്കുന്നത്. നന്ദിഗ്രാം, ഭവാനിപുർ മണ്ഡലങ്ങളിലാണ് അദ്ദേഹം ജനവിധി തേടുന്നത്. മുഖ്യമന്ത്രി മമത ബാനർജി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് ഭവാനിപുർ. 2021-ലെ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയിരുന്നു. 1956 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മമതയ്‌ക്കെതിരേ അദ്ദേഹത്തിന്റെ വിജയം. 2021-ൽ നന്ദിഗ്രാമിൽ തോൽവിയറിഞ്ഞ മമത പിന്നീട് ഭവാനിപുരിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് നിയമസഭയിലെത്തിയത്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായ ദിലീപ് ഘോഷ് ഖരഗ്പുർ സദർ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. അശോക് ഡിണ്ഡ മൊയ്‌നയിലും രുദ്രാനിൽ ഘോഷ് ശിബ്പുരിലും മത്സരിക്കും. അഗ്നിമിത്ര പോൾ ദക്ഷിണ അസൻസോളിൽനിന്ന് ജനവിധി തേടും. ആകെ 294 സീറ്റുകളാണ് പശ്ചിമബംഗാൾ നിയമസഭയിലുള്ളത്. ഏപ്രിൽ 23, 29 തീയതികളിലായി ഇത്തവണ രണ്ടുഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. മേയ് നാലാം തീയതിയാണ് വോട്ടെണ്ണൽ. Content Highlights: BJP announces 144 candidates for West Bengal Assembly elections., Suvendu Adhikari to contest from Nandigram and Bhabanipur., Key figures like Dilip Ghosh and Ashok Dinda included in the list., Election scheduled in two phases with results on May 4th. Published: 16 Mar 2026, 09:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നന്ദിഗ്രാം ആവർത്തിക്കുമോ? മമതയ്ക്ക് എതിരാളി സുവേന്ദു അധികാര… | Boolokam