നന്മനിറഞ്ഞ മനസ്സുകൾക്ക് അനുമോദനം

നന്മനിറഞ്ഞ മനസ്സുകൾക്ക് അനുമോദനം

എടക്കര : സാന്ത്വനപരിചരണകേന്ദ്രത്തിന് ആവശ്യമായ പ്രവർത്തനഫണ്ട് സമാഹരിച്ച പ്രവർത്തകർക്ക് എടക്കരയിൽ അനുമോദനംനൽകി. To advertise here, 28 ക്ലബുകൾ, വാർഡ് കൂട്ടായ്‌മകൾ എന്നിവചേർന്ന് 33 ലക്ഷം രൂപയാണ് വീടുകളിൽനിന്നു സമാഹരിച്ചത്. 536 കിടപ്പുരോഗികളെയാണ് എടക്കര പരിചരണകേന്ദ്രം പ്രവർത്തകർ വീടുകളിലെത്തി പരിചരിക്കുന്നത്. പണം നൽകാനുള്ള കവറുകൾ വീടുകളിലെത്തിക്കുകയും ഒരാഴ്‌ചയ്ക്കുശേഷം കവറും പണവും സമാഹരിക്കുകയുമാണ് ഇവർ ചെയ്തത്. നൂറുകണക്കിനു പ്രവർത്തകരാണ് പല ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകളിലെത്തിയത്. പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണംചെയ്തു. യോഗം പഞ്ചായത്ത് പ്രസിഡന്റ് ദീപ ഹരിദാസ് ഉദ്ഘാടനംചെയ്തു. സി. അലി അഷറഫ് അധ്യക്ഷതവഹിച്ചു. റസാഖ് എരഞ്ഞിക്കൽ, സി. അഷറഫ്, ടി.ടി. നാസർ, ഇ.കെ. അഷറഫ്, ആബിദ് പാറപ്പുറം, അരവിന്ദാക്ഷൻ, ഇ. മുഹമ്മദലി എന്നിവർ സംസാരിച്ചു. Published: 20 Apr 2026, 01:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നന്മനിറഞ്ഞ മനസ്സുകൾക്ക് അനുമോദനം — Mathrubhumi | Boolokam | Boolokam