നമ്മളെ സന്തോഷിപ്പിക്കുന്നവരുടെ പട്ടികയിൽ നമ്മളെങ്കിലും വേണ്ടേ?-സ്വിം സ്യൂട്ടിലുള്ള ചിത്രവുമായി നടി

നമ്മളെ സന്തോഷിപ്പിക്കുന്നവരുടെ പട്ടികയിൽ നമ്മളെങ്കിലും വേണ്ടേ?-സ്വിം സ്യൂട്ടിലുള്ള ചിത്രവുമായി നടി

സോ ഷ്യൽ മീഡിയയിൽ നടിമാർ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ട്. അവരുടെ ഔട്ട്ഫിറ്റിനെ കുറിച്ചായിരിക്കും അധികവും ഈ ചർച്ചയുണ്ടാകുക. ഗ്ലാമറസായുള്ള വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവെച്ചാൽ 'ഇത് ഈ നടിയിൽനിന്ന് പ്രതീക്ഷിച്ചില്ല' എന്ന തരത്തിലുള്ള കമന്റുകളാകും കൂടുതലുണ്ടാകുക. എന്നാൽ ഇതിനൊന്നും ചെവി കൊടുക്കാതെ സ്വയം സ്‌നേഹിക്കുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ നടി സുരഭി വിഷ്ണു. To advertise here, സ്വിം സ്യൂട്ട് ധരിച്ചുള്ള ചിത്രത്തിനൊപ്പമായിരുന്നു സുരഭിയുടെ ഈ കുറിപ്പ്. തന്റെ കാഴ്ച്ചപ്പാടിലുണ്ടായ മാറ്റത്തെ കുറിച്ചും സെൽഫ് ലൗവിന്റെ പ്രാധാന്യത്തെ കുറിച്ചും സുരഭി പോസ്റ്റിൽ പറയുന്നു. 'നമ്മളിൽ എത്ര സ്ത്രീകൾ ഈ ചിത്രം പങ്കുവെയ്ക്കുന്നതിന് മുമ്പ് ദിവസങ്ങളോളം അത് നോക്കി ആലോചിച്ചിരുന്നിട്ടുണ്ടാകും? എനിക്കും അത് അങ്ങനെ തന്നെയാണ്. ഈ ചിത്രത്തെ ഞാൻ അത്രയധികം ഇഷ്ടപ്പെടാൻ കാരണം ഇത് എന്റെ സ്വാതന്ത്രവും ഉന്മേഷഭരിതവും നിർഭയവുമായ ഒരു രൂപത്തെയാണ് അടയാളപ്പെടുത്തുന്നത് എന്നതാണ്. ചുറ്റുമുള്ള വിമർശനങ്ങളെ കുറിച്ചോ ബഹളങ്ങളെ കുറിച്ചോ വേവലാതിയൊന്നുമില്ലാതെ ആ നിമിഷത്തിൽ ജീവിക്കുന്ന എന്നെത്തന്നെ സ്‌നേഹിക്കുന്ന എനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്ന ഒരാൾ. അതുകൊണ്ടുതന്നെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെടേണ്ടതുണ്ട്. ഒരു ദിവസം പൂർത്തിയാകുമ്പോൾ നമ്മളെ സന്തോഷിപ്പിക്കുന്ന ആളുകളുടെ പട്ടികയിൽ നമ്മൾ തന്നെ ഇല്ലെങ്കിൽ പിന്നെ ഈ ജീവിതം കൊണ്ട് എന്ത് അർഥമാണുള്ളത്.?'-സ്വിം സ്യൂട്ട് ധരിച്ചുള്ള ചിത്രത്തോടൊപ്പം സുരഭി കുറിച്ചു. കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സുരഭി. നിരവധി ഹിറ്റ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. Content Highlights: Actress Surabhi Vishnu shares a bold swimsuit photo to advocate for self-love., Addresses the societal pressure and criticism faced by actresses regarding their outfits. Published: 20 Apr 2026, 05:47 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നമ്മളെ സന്തോഷിപ്പിക്കുന്നവരുടെ പട്ടികയിൽ നമ്മളെങ്കിലും വേണ്… | Boolokam