ചെറുപുഴ : നമ്മെ വിധിക്കുന്നവരും അധിക്ഷേപിക്കുന്നവരും നമ്മുടെ നാശം കൊതിക്കുന്നവരും സമൂഹത്തിൽ ഉണ്ടെന്നും അവരുടെ കാര്യത്തിൽ പരിഭവം വേണ്ടെന്നും തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ചെറുപുഴയിൽ നടന്ന തലശ്ശേരി അതിരൂപതാ നാല്പതാം വെള്ളി തീർഥാടനത്തിന്റെ സമാപനത്തിൽ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. To advertise here, നാൽപ്പതാം വെള്ളി തീർഥാടനത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് മരക്കുരിശുമേന്തി പങ്കെടുത്തത്. ചെറുപുഴ, തോമാപുരം, മേരിഗിരി ഫൊറോനകളുടെ ആഭിമുഖ്യത്തിലായിരുന്നു തീർഥാടനം നടന്നത്. വലിയ മരക്കുരിശുകൾ ചുമന്നാണ് യുവജനങ്ങളും മുതിർന്നവരും തീർഥാടനത്തിൽ പങ്കെടുത്ത്. പ്ലോട്ടുകൾ, നിശ്ചലദൃശ്യങ്ങൾ എന്നിവ യേശുദേവന്റെ പീഡാനുഭവത്തെ ഓർമ്മിപ്പിക്കുന്നവയായിരുന്നു. ഫൊറോനകളിലെ ഇടവകകളിൽനിന്നും വൈദികർ, സിസ്റ്റേഴ്സ്, വിവിധ ഭക്തസംഘടനാംഗങ്ങൾ, കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ എന്നിവർ ചിട്ടയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, തലശ്ശേരി അതിരൂപതാ ചാൻസിലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ചെറുപുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, തോമാപുരം ഫൊറോന വികാരി ഫാ. ഡോ. മാണി വേൽവെട്ടം, മേരിഗിരി ഫൊറോന വികാരി ഫാ. അബ്രാഹം മഠത്തിമ്യാലിൽ എന്നിവർ സന്നിഹിതരായിരുന്നു. Published: 29 Mar 2026, 03:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നമ്മെ വിധിക്കുന്നവരോട് പരിഭവം വേണ്ട -മാർ ജോസഫ് പാംപ്ലാനി
M
MathrubhumiSource Link
about 1 month ago