നയൻതാരയെ അപകീർത്തിപ്പെടുത്തി; എ.ഐ.എ.ഡി.എം.കെ. നേതാവിനെതിരെ പ്രതിഷേധവുമായി ദക്ഷിണേന്ത്യൻ താരസംഘടന

നയൻതാരയെ അപകീർത്തിപ്പെടുത്തി; എ.ഐ.എ.ഡി.എം.കെ. നേതാവിനെതിരെ പ്രതിഷേധവുമായി ദക്ഷിണേന്ത്യൻ താരസംഘടന

M
MathrubhumiSource Link
നടി നയൻതാരയെക്കുറിച്ച് വിവാദപരാമർശം നടത്തിയ എ.ഐ.എ.ഡി.എം.കെ. എം.പി. സി.വി. ഷൺമുഖത്തിനെതിരെ ദക്ഷിണേന്ത്യൻ ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മയായ സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ്സ് അസോസിയേഷൻ (എസ്.ഐ.എ.എ.) ശക്തമായ പ്രതിഷേധവുമായി രംഗത്ത്. വില്ലുപുരത്ത് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ഒരു റാലിയിൽ സംസാരിക്കവെയാണ് എം.പിയുടെ വിവാദപരാമർശം. "എനിക്ക് നയൻതാരയെ വേണം, നിങ്ങൾ അത് സാധിച്ചുതരുമോ? നയൻതാരയെ വിവാഹം കഴിക്കണമെന്ന ഒരാളുടെ സ്വപ്നം മുഖ്യമന്ത്രി നിറവേറ്റുമോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഈ പ്രസ്താവന തമിഴ്‌നാട് രാഷ്ട്രീയത്തിലും സിനിമാമേഖലയിലും വലിയ പ്രതിഷേധത്തിനിടയാക്കി. To advertise here, എം.പിയുടെ വാക്കുകൾ അങ്ങേയറ്റം അപകീർത്തികരവും ലജ്ജാകരവുമാണെന്ന് എസ്.ഐ.എ.എ. പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ, പ്രത്യേകിച്ച് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ, പൊതുവേദികളിൽ സംസാരിക്കുമ്പോൾ മാന്യത പാലിക്കണമെന്ന് സംഘടന ഓർമിപ്പിച്ചു. ഇന്ദിരാഗാന്ധി, ജയലളിത തുടങ്ങിയ ശക്തരായ വനിതാനേതാക്കളുടെ മാതൃകകൾ രാഷ്ട്രീയത്തിലുള്ളപ്പോൾ, സിനിമാമേഖലയിലെ സ്ത്രീകളെ ഇത്തരത്തിൽ തരംതാഴ്ത്തി സംസാരിക്കുന്നത് എന്ത് രാഷ്ട്രീയമര്യാദയാണെന്ന് സംഘടന ചോദിച്ചു. എ.പി.ജെ. അബ്ദുൽ കലാം സ്വപ്നം കാണാൻ പഠിപ്പിച്ചത് പാവപ്പെട്ടവർക്ക് വീടും കർഷകർക്ക് വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിനെക്കുറിച്ചാണെന്നും അല്ലാതെ ഒരു പൊതുവേദിയിൽ തന്റെ "സ്വപ്നം" ഇത്തരത്തിൽ വിളിച്ചുപറയാനല്ലെന്നും പ്രസ്താവനയിൽ പറയുന്നു. നയൻതാരയ്ക്കെതിരായി നടത്തിയ പരാമർശത്തിൽ ഷൺമുഖം മാപ്പ് പറയണമെന്ന് സംഘടന ആവശ്യപ്പെട്ടു. കൂടാതെ, ഭാവിയിൽ സിനിമാമേഖലയിലെ വനിതകളെക്കുറിച്ച് മോശമായി സംസാരിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും എസ്.ഐ.എ.എ. ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. Content Highlights: The South Indian Film Artists Association (SIAA) has strongly condemned AIADMK MP CV Shanmugam for his derogatory remarks against actress Nayanthara and demanded an immediate apology. Published: 17 Mar 2026, 08:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നയൻതാരയെ അപകീർത്തിപ്പെടുത്തി; എ.ഐ.എ.ഡി.എം.കെ. നേതാവിനെതിരെ… | Boolokam