നല്ലസോപാറ ക്ഷേത്രത്തിൽ കേരളത്തിന്റെ ചെമ്പട നാദം മുഴങ്ങി

നല്ലസോപാറ ക്ഷേത്രത്തിൽ കേരളത്തിന്റെ ചെമ്പട നാദം മുഴങ്ങി

M
MathrubhumiSource Link
മുംബൈ : പതിനഞ്ച് മാസം മുമ്പ് 16 മുതൽ 60 വരെ പ്രായമുള്ള 16 പേർ ഒരേ സ്വപ്നവുമായി ഒന്നിച്ചു. വയസ്സിന്റെ അതിരുകൾ മറികടന്ന്, കേരളത്തിന്റെ നാദവിസ്മയമായ മേളത്തിന്റെ ലോകത്തിലേക്ക് ഒരു ചെറുചുവട് വെയ്ക്കണമെന്ന ആഗ്രഹം എല്ലാവർക്കുമുണ്ടായിരുന്നു. 16 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പെൺകുട്ടികൾ ആത്മവിശ്വാസത്തോടെ ചെണ്ടയുടെ ലോകത്തിലേക്ക് കടന്നു വന്നു. കേരളീയ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും ഹൃദയത്തോടെ ചേർത്തുപിടിച്ചു പരിപോഷിപ്പിക്കുന്ന നല്ലസോപാറ ചെറുശബരിമല ക്ഷേത്ര ഭരണസമിതി ഈ സ്വപ്നത്തിന് കരുതലും കരുത്തുമായി പിന്തുണയായി നിന്നു. To advertise here, മുംബൈയിലെ പ്രശസ്ത ചെണ്ടകലാകാരനും ആശാനുമായ കലാക്ഷേത്രം അജയൻനായരുടെ ശിക്ഷണത്തിൽ ഇവർ ചെണ്ടയുടെ ആദ്യപാഠങ്ങൾ ആരംഭിച്ചു. പതിനഞ്ച് മാസത്തെ ക്ഷമയും കഠിനാധ്വാനവും ചേർന്ന അഭ്യാസത്തിന്റെ ഫലമായി ലതീഷ് നായർ, രാജേഷ് കുമാർ.എസ്, സജീവ് ശശിധരൻ, വേണുഗോപാലൻ നായർ, മുരളീധരൻ.കെ., ഉണ്ണികൃഷ്ണൻ നായർ, സുരേഷ് കുമാർ.വി, ഉണ്ണികൃഷ്ണൻ മുത്തു, ഏറ്റുമാനൂർ സജി, വിശ്വംഭര വർമ, പുഷ്പരാജ് ബാലൻ, സുധീർ സ്വാമിനാഥൻ, ജയപ്രകാശ്.കെ., ജിജി ജയപ്രകാശ്, നവ്യാ പുഷ്പരാജ്, അഞ്ജലി സുരേഷ് കുമാർ എന്നിവർ നല്ലസോപാറ ചെറുശബരിമല ക്ഷേത്രത്തിലെ ഭജനമണ്ഡപത്തിൽ ചെമ്പടമേളം കൊട്ടി തങ്ങളുടെ അരങ്ങേറ്റം കുറിച്ചു. നിറഞ്ഞ സദസ്സിന് മുന്നിൽ ചെമ്പടയുടെ താളം ഉയർന്നപ്പോൾ ആസ്വാദകവൃന്ദം കൈകൾ ഉയർത്തി ആ താളത്തിനൊപ്പം കലാകാരന്മാരെ അനുമോദിച്ചു. ചെമ്പടയിലെ മനോഹരമായ അരങ്ങേറ്റത്തിന് ശേഷം, അജയൻ നായരുടെ മറ്റ് ശിഷ്യന്മാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും അരങ്ങേറി. അരങ്ങേറ്റം കുറിച്ച കലാകാരന്മാരെയും ഗുരുക്കന്മാരെയും ക്ഷേത്ര ഭരണസമിതി ആദരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നല്ലസോപാറ ക്ഷേത്രത്തിൽ കേരളത്തിന്റെ ചെമ്പട നാദം മുഴങ്ങി — M… | Boolokam