നഴ്‌സിങ്ങിൽ അന്താരാഷ്ട്ര കരിയർ ആഗ്രഹിക്കുന്നവർക്കായി 9 വിദേശ രാജ്യങ്ങളിലെ നഴ്‌സിങ് പഠനത്തെക്കുറിച്ച്

നഴ്‌സിങ്ങിൽ അന്താരാഷ്ട്ര കരിയർ ആഗ്രഹിക്കുന്നവർക്കായി 9 വിദേശ രാജ്യങ്ങളിലെ നഴ്‌സിങ് പഠനത്തെക്കുറിച്ച്

M
MathrubhumiSource Link
ആരോഗ്യപരിചരണ മേഖലയുടെ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നഴ്‌സിങ് ഒരു മികച്ച കരിയർ തിരഞ്ഞെടുപ്പായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് വിദേശത്ത് നഴ്‌സിങ് പഠിക്കുന്നത് മികച്ച വിദ്യാഭ്യാസവും ഉയർന്ന ശമ്പളവും അന്താരാഷ്ട്ര തൊഴിൽ സാധ്യതകളും ഉറപ്പാക്കുന്നു. ഇന്ത്യയിൽ നഴ്‌സിങ് സീറ്റുകൾ പരിമിതവും പ്രവേശനം കടുത്ത മത്സരാധിഷ്ഠിതവും ആയതിനാൽ, നിരവധി വിദ്യാർഥികൾ ഇന്ന് വിദേശ രാജ്യങ്ങളെ പഠനത്തിനായി തിരഞ്ഞെടുക്കുകയാണ്. വിദേശത്ത് കൂടുതൽ സീറ്റുകളും ഗുണമേന്മയുള്ള വിദ്യാഭ്യാസ സംവിധാനവും ലഭ്യമാകുന്നതിനാൽ, പ്രവേശനം താരതമ്യേന എളുപ്പമാകുകയും മികച്ച അക്കാദമിക് അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട നഴ്‌സിങ് ബിരുദങ്ങൾ വിദ്യാർഥികളുടെ ആഗോള തൊഴിൽ സാധ്യതകളെ ഏറെ മെച്ചപ്പെടുത്തുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലിനിക്കൽ പരിശീലനം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, പ്രായോഗിക പരിചയം എന്നിവ വിദ്യാർഥികളെ കൂടുതൽ പ്രൊഫഷണലാക്കുന്നു. കൂടാതെ, പഠനം പൂർത്തിയാക്കിയതിന് ശേഷം ജോലി നേടുന്നതിനും അതേ രാജ്യത്ത് സ്ഥിരതാമസം (PR) നേടുന്നതിനും നിരവധി വഴികളും തുറക്കപ്പെടുന്നു. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ, യുകെ, അയർലൻഡ്, ഓസ്ട്രിയ, ജോർജിയ, ജർമനി, മാൾട്ട തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യരംഗത്ത് നൈപുണ്യമുള്ള നഴ്‌സുമാരുടെ ആവശ്യകത കൂടുതലായതിനാൽ, വിദേശ വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു. ഓസ്‌ട്രേലിയ വിദ്യാഭ്യാസം പശ്ചാത്തലം ഏതായാലും ഓസ്‌ട്രേലിയയിൽ എല്ലാ വിദ്യാർഥികൾക്കും 3 വർഷ ദൈർഘ്യമുള്ള ബാച്ചിലർ ഓഫ് നഴ്‌സിങ് (Bachelor of Nursing) പ്രോഗ്രാം ലഭ്യമാക്കുന്നു. ഈ കോഴ്‌സ് പ്രൊഫഷണൽ രജിസ്‌ട്രേഷനിലേക്ക് നയിക്കുന്നതിനാൽ, പഠനം പൂർത്തിയാക്കിയ ശേഷം സ്ഥിരതാമസത്തിനായി (PR) അപേക്ഷിക്കാനുള്ള അവസരവും ലഭ്യമാണ്. അതോടൊപ്പം, വിവിധ അക്കാദമിക് പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കായി മാസ്റ്റർ ഓഫ് നഴ്‌സിങ് പ്രോഗ്രാമുകളും ലഭ്യമാണ്. കൂടുതൽ സ്‌റ്റേ ബാക് അവസരങ്ങളും പിആർ സൗഹൃദ നയങ്ങളും ഉള്ളതിനാൽ, ഓസ്‌ട്രേലിയ നഴ്‌സിങ് പഠനത്തിന് ഏറെ അനുയോജ്യമായ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ന്യൂസിലാൻഡ് ന്യൂസിലാൻഡിൽ ഏത് പഠന പശ്ചാത്തലമുള്ള വിദ്യാർഥികൾക്കും 3 വർഷത്തെ ബാച്ചിലർ ഓഫ് നഴ്‌സിങ് പഠിക്കാൻ കഴിയും. നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷനോടുകൂടി പഠനം പൂർത്തിയാക്കുന്നതുകൊണ്ടുതന്നെ നേരിട്ട് സ്ഥിര താമസത്തിനായി (PR) അപേക്ഷിക്കാം. നഴ്‌സിങ് പഠിച്ചിട്ടില്ലാത്തവർക്കും മാസ്റ്റർ ഓഫ് നഴ്‌സിങ് ചെയ്യാൻ അവസരം ലഭ്യമാണ്. പഠനം കഴിഞ്ഞാൽ 3 വർഷം വരെ പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കുന്നു. നഴ്‌സിങ് മേഖല ഹൈ ഡിമാൻഡ് കാറ്റഗറിയിൽ വരുന്നതിനാൽ എക്‌സ്പീരിയൻസ് ഇല്ലാതെതന്നെ വളരെ പെട്ടന്ന് പിആറിലേക്ക് മാറാൻ സാധിക്കും. കാനഡ കാനഡയിൽ നഴ്‌സിങ് പഠിക്കാൻ 4 വർഷത്തെ ബാച്ചിലേഴ്‌സ് അല്ലെങ്കിൽ 2 വർഷത്തെ ഡിപ്ലോമ കോഴ്‌സ് ലഭ്യമാണ്. ഈ കോഴ്‌സുകൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. പഠനം കഴിഞ്ഞാൽ നല്ല ശമ്പളമുള്ള ജോലികൾ നേടാനും പഠനം കഴിഞ്ഞ് ജോലി ചെയ്യാനുള്ള പെർമിറ്റിന് അപേക്ഷിക്കാനും കഴിയും. പിന്നീട് പിആർ നേടാനുള്ള അവസരവും ലഭിക്കും. മികച്ച വിദ്യാഭ്യാസം, പ്രായോഗിക പരിശീലനം, സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം എന്നിവയാണ് കാനഡയുടെ പ്രധാന ആകർഷണം. യുകെ യുകെയിൽ നഴ്‌സിങ്ങിൽ 3 വർഷത്തെ ബാച്ചിലേഴ്‌സ് ബിരുദവും 1 - 2 വർഷത്തെ എംഎസ്‌സിയും പഠിക്കാൻ കഴിയും. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ബാച്ചിലർ, മാസ്‌റ്റേഴ്‌സ് നഴ്‌സിങ് കൺവേർഷൻ പ്രോഗ്രാമിൽ ചേരാം. ബാച്ചിലർ, 2 വർഷത്തെ മാസ്‌റ്റേഴ്‌സ് കോഴ്‌സുകൾ പൂർത്തിയാക്കിയാൽ വിദ്യാർഥികൾക്ക് രജിസ്‌റ്റേർഡ് നഴ്‌സുമാരായി (RN) ജോലി ചെയ്യാൻ അർഹതയുണ്ട്. ജിഎൻഎം നഴ്‌സുമാർക്ക് ബിരുദം അപ്‌ഗ്രേഡ് ചെയ്യുന്നതിന് ബിഎസ്‌സി ടോപ്പ് അപ്പ് പ്രോഗ്രാമും ലഭ്യമാണ്. പഠനത്തിനിടെ നാഷണൽ ഹെൽത്ത് സർവീസ് (NHS) വഴി മികച്ച ക്ലിനിക്കൽ പരിശീലനം ലഭിക്കും. പഠനം കഴിഞ്ഞാൽ നല്ല ജോലി അവസരങ്ങൾ, സ്‌പെഷ്യലൈസേഷൻ ചെയ്യാനുള്ള സാധ്യതകൾ എന്നിവ ലഭ്യമാണ്. അയർലൻഡ് സയൻസ് പശ്ചാത്തലമുള്ള വിദ്യാർഥികൾക്ക് അയർലൻഡിൽ 4 വർഷത്തെ ബാച്ചിലർ ഓഫ് നഴ്‌സിങ് കോഴ്‌സ് ലഭ്യമാണ്. ഈ കോഴ്‌സ് പൂർത്തിയാക്കിയാൽ NMBI രജിസ്‌ട്രേഷൻ നേടി രജിസ്‌റ്റേർഡ് നഴ്‌സായി ജോലി ചെയ്യാൻ കഴിയും. നഴ്‌സിങ് ബിരുദധാരികൾക്ക് കുറഞ്ഞ ഫീസിൽ ഒരു വർഷത്തെ മാസ്റ്റർ ഓഫ് നഴ്‌സിങ് പഠിക്കാനുള്ള അവസരവും ഉണ്ട്. കൂടാതെ ജനറൽ നഴ്‌സിങ് (GNM) കഴിഞ്ഞ വിദ്യാർഥികൾക്ക് ഒരു വർഷത്തെ ടോപ് അപ്പ് കോഴ്‌സുകളും അയർലൻഡിൽ ലഭ്യമാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന, പിആർ സൗഹൃദപരമായ യൂറോപ്യൻ യൂണിയൻ രാജ്യമായ അയർലൻഡിൽ പഠനം കഴിഞ്ഞാൽ നല്ല ജോലി അവസരങ്ങളും ലഭ്യമാണ്. ഓസ്ട്രിയ ഓസ്ട്രിയയിൽ 3 വർഷത്തെ ബിഎസ്‌സി നഴ്‌സിങ് കോഴ്‌സ് അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ലഭ്യമാണ്. ഇത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ബിരുദമാണ്. ഈ കോഴ്‌സ് പൂർത്തിയാക്കിയാൽ ഓസ്ട്രിയയിലും മറ്റ് രാജ്യങ്ങളിലും രജിസ്‌റ്റേർഡ് നഴ്‌സായി ജോലി ചെയ്യാൻ കഴിയും. കുറഞ്ഞ ട്യൂഷൻ ഫീസ്, സ്‌റ്റൈപ്പൻഡ്, പഠനം കഴിഞ്ഞ് ജോലി അവസരങ്ങൾ എന്നിവ ഈ പ്രോഗ്രാമിന്റെ പ്രധാന ഗുണങ്ങളാണ്. ഈ കോഴ്‌സിന് ജർമൻ ഭാഷയിൽ B2 ലെവൽ അറിവ് ആവശ്യമാണ്. ജോർജിയ ജോർജിയയിൽ എല്ലാ പഠന പശ്ചാത്തലമുള്ള വിദ്യാർഥികൾക്കും 4 വർഷത്തെ ബാച്ചിലർ ഓഫ് നഴ്‌സിങ് പഠിക്കാൻ കഴിയും. ഫീസ് മിതമായതിനാൽ ഇത് പലർക്കും അനുയോജ്യമായ ഒരു ഓപ്ഷനാണ്. കോഴ്‌സ് പൂർത്തിയാക്കിയാൽ രജിസ്‌റ്റേർഡ് നഴ്‌സായി ജോലി ചെയ്യാൻ കഴിയും. ഇംഗ്ലീഷ് പരീക്ഷ നിർബന്ധമല്ല എന്നതിനാൽ അഡ്മിഷൻ എളുപ്പമാണ്. കൂടാതെ, പഠനം കഴിഞ്ഞ് നല്ല ജോലി അവസരങ്ങളും ലഭ്യമാണ്. ജർമനി ജർമനിയിൽ നഴ്‌സിങ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച അവസരമാണ് നഴ്‌സിങ് ഓസ്ബിൽഡംഗ് പ്രോഗ്രാം. ഇത് 3 വർഷത്തെ തൊഴിലധിഷ്ഠിതവും ട്യൂഷൻ ഫീസ് ഇല്ലാത്തതുമായ കോഴ്‌സാണ്. ക്ലാസ് മുറിയിലെ പഠനവും ആശുപത്രികളിലെ പ്രായോഗിക പരിശീലനവും ചേർന്നതാണ് ഈ പ്രോഗ്രാം. ഈ കോഴ്‌സിന്റെ പ്രധാന ആകർഷണം പഠനത്തിനൊപ്പം പ്രതിമാസ സ്‌റ്റൈപ്പൻഡ് ലഭിക്കുമെന്നതാണ്. ഈ പ്രോഗ്രാമിലേക്ക് പ്രവേശിക്കാൻ 12-ാം ക്ലാസ് വിദ്യാഭ്യാസവും ജർമൻ ഭാഷയിൽ B2 ലെവൽ അറിവും ആവശ്യമാണ്. ഭാഷാ പരിജ്ഞാനം പഠനത്തിനും ജോലിക്കും വളരെ പ്രധാനമാണ്. കോഴ്‌സ് പൂർത്തിയാക്കിയാൽ ജർമനിയിൽ നല്ല ജോലി അവസരങ്ങൾ ലഭിക്കും. നഴ്‌സിങ് മേഖലയ്ക്ക് ഉയർന്ന ഡിമാൻഡ് ഉള്ളതിനാൽ, ഭാവിയിൽ സ്ഥിരതയുള്ള കരിയർ നേടാനും ഇത് സഹായിക്കും. മാൾട്ട ഇംഗ്ലീഷ് സംസാരിക്കുന്ന യൂറോപ്യൻ യൂണിയൻ രാജ്യമായ മാൾട്ടയിൽ 3 വർഷത്തെ ബാച്ചിലർ ഓഫ് നഴ്‌സിങ് കോഴ്‌സ് ലഭ്യമാണ്. IELTS ഇളവും സ്‌കോളർഷിപ്പ് സഹായവും ലഭ്യമാണ്. നഴ്‌സിങ് ബിരുദധാരികൾക്ക് ലൈസൻസിങ് പരീക്ഷ ഇല്ലാതെ രജിസ്‌ടേർഡ് നഴ്‌സ് ആയി രജിസ്റ്റർ ചെയ്യാൻ ബ്രിഡ്ജിങ് പ്രോഗ്രാം തിരഞ്ഞെടുക്കാം. പഠനം പൂർത്തിയാക്കി ജോലി ലഭിച്ചതിന് ശേഷം 'Get Qualified' സ്‌കീം വഴി ട്യൂഷൻ ഫീസിന്റെ ഒരു ഭാഗം തിരികെ നേടാനും കഴിയും. മാൾട്ടയിൽ ഒരു വർഷം രജിസ്‌ട്രേർഡ് നഴ്‌സ് ആയി ജോലി ചെയ്ത ശേഷം, IELTS അല്ലെങ്കിൽ OET ഇല്ലാതെ UK NMC രജിസ്‌ട്രേഷനിലേക്ക് അപേക്ഷിക്കാനുള്ള അവസരവും ലഭ്യമാണ്. വിദേശത്ത് നഴ്‌സിങ് പഠിക്കുന്നത് നിങ്ങളുടെ ഭാവിയെ മാറ്റിമറിക്കാൻ കഴിയുന്ന ഒരു മികച്ച അവസരമാണ്. ശരിയായ മാർഗനിർദ്ദേശവും പഠന സ്ഥാപനത്തിന്റെ തിരഞ്ഞെടുപ്പ്, സാമ്പത്തിക ഒരുക്കങ്ങൾ എന്നിവ ശ്രദ്ധാപൂർവ്വം നിർവഹിച്ചാൽ, ഈ രംഗത്ത് മികച്ച വിജയവും അന്താരാഷ്ട്ര കരിയറും നേടാൻ കഴിയും. ആരോഗ്യപരിചരണ മേഖലയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വിദേശത്ത് നഴ്‌സിങ് പഠനം ഒരു മികച്ച അവസരമാണ്. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ധരുമായി സംസാരിക്കാം - 7356 155 333. To advertise here, Content Highlights: nursing education in 9 top-tier countries.,Pathways to permanent residency (PR) and international career growth.,Tuition-free programs like Germany's Ausbildung. Published: 28 Mar 2026, 12:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നഴ്‌സിങ്ങിൽ അന്താരാഷ്ട്ര കരിയർ ആഗ്രഹിക്കുന്നവർക്കായി 9 വിദേ… | Boolokam