മൂവി ഡെസ്ക് Last Updated: 20 April 2026, 08:27 PM IST അത്യന്തം വൈകാരികമായ ആ നിമിഷങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിജയ്‌യും നവദമ്പതികളും | സ്‌ക്രീന്‍ഗ്രാബ് തി രഞ്ഞെടുപ്പ് റാലിക്കിടെ നവദമ്പതികളെ സ്വന്തം വാഹനത്തിൽ കയറ്റി നടനും ടിവികെ നേതാവുമായ വിജയ്. തന്റെ പ്രചാരണ വാഹനത്തിന് മുകളിൽ നിൽക്കുമ്പോഴാണ് അദ്ദേഹം ഈ ദമ്പതികളെ കണ്ടുമുട്ടിയത്. വാഹനത്തിൽവെച്ച് ഇരുവരേയും അനുഗ്രഹിക്കുകയും സമ്മാനം നൽകുകയും ചെയ്തു അദ്ദേഹം. സംഭവത്തിന്റെ വീഡിയോ വൈറലാണിപ്പോൾ. To advertise here, അത്യന്തം വൈകാരികമായ ആ നിമിഷങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ദമ്പതികൾ വിജയ്ക്കടുത്തെത്തിയത്. വിജയ്‌യെ തൊട്ടടുത്ത് കണ്ട വധു വൈകാരികമായാണ് പ്രതികരിച്ചത്. വധൂവരന്മാർ വിജയ്‍യുടെ കൈകളിൽ ചുംബിക്കുകയും അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ട് വന്ദിക്കുകയും ചെയ്തു. വരൻ വിജയ്‌യെ ആലിംഗനം ചെയ്യുന്നുമുണ്ട്. വിജയ് അവരെ പുഞ്ചിരിയോടെ സ്വീകരിക്കുകയും തന്റെ പോക്കറ്റിൽ നിന്ന് ഒരു സമ്മാനം അവർക്ക് നൽകുകയും ചെയ്തു. നവദമ്പതികളെ ചേർത്തുപിടിച്ച വിജയ് അവരുടെ കൈകൾ ഉയർത്തിപ്പിടിച്ച് വിജയചിഹ്നം കാണിച്ചു. വധു ആവേശം കൊണ്ട് ആൾക്കൂട്ടത്തിന് നേരെ വിസിൽ മുഴക്കിയതും വീഡിയോയിൽ കാണാം. തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) രൂപീകരിച്ചുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് വിജയ്. 2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിലാണ് അദ്ദേഹം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ നിയമസഭാ മണ്ഡലങ്ങളിൽനിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. Content Highlights: In a viral emotional moment during his TVK election campaign, actor-turned-politician Vijay invited a newly married couple onto his vehicle, offered them gifts, and shared a heartfelt interaction that has since taken social media by storm. Published: 20 Apr 2026, 08:27 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നവദമ്പതികളെ പ്രചാരണവാഹനത്തിൽ കയറ്റി വിജയ്, താരത്തെ ചുംബിച്ചും അനുഗ്രഹം വാങ്ങിയും വധൂവരന്മാർ
M
MathrubhumiSource Link
20 days ago