80 വിദ്യാലയങ്ങളാണ് നിലവിൽ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്നത് To advertise here, നവിമുംബൈ : മറാഠി മാധ്യമമായുള്ള നവിമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ മുഴുവൻ വിദ്യാലയങ്ങളും ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുന്നു. മാർച്ച് 23-ന് ചേർന്ന മുനിസിപ്പൽ കോർപ്പറേഷൻ ഭരണസമിതി പൊതുയോഗത്തിലാണ് തീരുമാനം. ഭരണപക്ഷം നേതാവ് സാഗർ നായിക്ക് മുന്നോട്ടുവെച്ച നിർദേശം ഏറെ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും ശേഷമാണ് അംഗീകരിച്ചത്. മറാഠി ഭാഷയെ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തെ മഹാരാഷ്ട്ര നവനിർമാൺ സേനാംഗം അഭിജിത് ദേശായി ശക്തമായി എതിർത്തു. മറാഠിയെ അവഗണിക്കുന്നില്ലെന്നും മറാഠി ഭാഷ സ്കൂളുകളിൽ നിർബന്ധവിഷയമാണെന്നും സാധാരണക്കാരുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസംനൽകുകയെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് പുതിയതീരുമാനമെന്നും സാഗർ നായിക്ക് പറഞ്ഞു. ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള വിദ്യാർഥികൾക്ക് അതേപടി തുടരാം. പുതിയതായി പ്രവേശനം തേടുന്ന വിദ്യാർഥികൾക്കാണ് പദ്ധതി ബാധകമാവുകയെന്ന് സാഗർ നായിക് പറഞ്ഞു. ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി കെ.ജി, പ്രീപ്രൈമറി വിഭാഗത്തിൽ പരിശീലനംലഭിച്ച അധ്യാപകരെ കരാറടിസ്ഥാനത്തിൽ നിയമിക്കും. നിലവിലുള്ള അധ്യാപകർക്ക് ഇംഗ്ലീഷ് മീഡയം ക്ലാസുകൾ കൈകാര്യംചെയ്യുന്നതിനുള്ള പരിശീലനം നൽകും. ഏഴാം ക്ലാസു മുതൽ നൈപുണ്യ വികസനത്തിൽ പരിശീലനംനൽകും. റോബോട്ടിക്സ്, നിർമിത ബുദ്ധി എന്നിവ പഠനവിഷയങ്ങളാക്കുമെന്ന് സാഗർ നായിക് വ്യക്തമാക്കി. 57 പ്രൈമറി സ്കൂളുകളും 23 സെക്കൻഡറി സ്കൂളുകളുമുൾപ്പെടെ 80 വിദ്യാലയങ്ങളാണ് നിലവിൽ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്നത്. Published: 28 Mar 2026, 11:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നവിമുംബൈയിലെ മുനിസിപ്പൽ സ്കൂളുകൾ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുന്നു
M
MathrubhumiSource Link
about 1 month ago