നവിമുംബൈ : നവിമുംബൈയിൽ ഒരുലക്ഷം പേരെ ഉൾക്കൊള്ളാവുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് സ്റ്റേഡിയം നിർമാണത്തിന് മുൻകൈയെടുക്കുന്നത്. To advertise here, സ്റ്റേഡിയത്തിനുള്ള സ്ഥലം ലഭിക്കുന്നതിനായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അജിൻകിയ നായിക് സിഡ്കോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ വിജയ് സിംഗാളുമായി ചർച്ച നടത്തി. റോഡ്, മെട്രോ, വിമാനത്താവളം എന്നിങ്ങനെ മെച്ചപ്പെട്ട ഗതാഗതസൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നവിമുംബൈയാണ് സ്റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലമെന്നും സ്ഥലം അനുവദിച്ചുകിട്ടിയാൽ ആറു മാസത്തിനുള്ളിൽ പണി ആരംഭിക്കുമെന്നും അജിൻകിയ നായിക് അറിയിച്ചു. പണി പൂർത്തിയാകുന്നതോടെ ഇത് ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയമായിരിക്കും. ഏറ്റവും വലിയ സ്റ്റേഡിയം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ്. ഇതിൽ 1,32,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണുള്ളത്. നിലവിൽ മുംബൈ മെട്രോ പൊളിറ്റൻ റീജനിൽ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങൾ നടക്കുന്നത് വാങ്കഡെ സ്റ്റേഡിയത്തിലും നവിമുംബൈയിലെ ഡി.വൈ. പാട്ടിൽ സ്റ്റേഡിയത്തിലുമാണ്. ഇവയുടെ ശേഷി അമ്പതിനായിരംപേരിൽ താഴെയാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയം നിർമിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും നേരത്തേ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടിരുന്നു. Published: 03 Apr 2026, 12:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നവിമുംബൈയിൽ വരുന്നു ലക്ഷം പേരെ ഉൾക്കൊള്ളാവുന്ന ക്രിക്കറ്റ് സ്റ്റേഡിയം
M
MathrubhumiSource Link
about 1 month ago