46 നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കാനാണ് ആലോചന To advertise here, 36 ആഭ്യന്തരസർവീസാണ് പുതുതായി ആരംഭിക്കുന്നത് ഏപ്രിലോടെ കൂടുതൽ സർവീസുകൾ നവിമുംബൈ : നവിമുംബൈ വിമാനത്താവളത്തിൽനിന്ന് ഏപ്രിലോടെ കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. നിലവിലുള്ള പ്രതിദിന സർവീസുകളുടെ എണ്ണം 22-ൽനിന്ന് 78 ആയി ഉയർത്തും. ആഴ്ചയിൽ 1092 സർവീസുണ്ടാകും. കേരളത്തിലേക്ക് കണ്ണൂർ, തിരുവനന്തപുരം സർവീസുകളുണ്ട്. 36 ആഭ്യന്തരസർവീസാണ് പുതുതായി ആരംഭിക്കുന്നത്. നിലവിൽ ഡൽഹി, ഗോവ, ബെംഗളൂരു, കൊച്ചി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ, ഇന്ദോർ, വാരാണസി എന്നീ നഗരങ്ങളിലേക്കാണ് ഇവിടെനിന്ന് സർവീസുകളുള്ളത്.ഇതുൾപ്പെടെ 46 നഗരങ്ങളിലേക്ക് ഏപ്രിൽ മാസത്തോടെ സർവീസ് ആരംഭിക്കാനാണ് ആലോചന. ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന ഡൽഹി, ഗോവ, ബെംഗളൂരു, കൊച്ചി റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കും. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്സ്‌പ്രസ് എന്നീ വിമാനക്കമ്പനികളാണ് നിലവിൽ നവിമുംബൈയിൽനിന്ന് സർവീസ് നടത്തുന്നത്. മൊബൈൽ നെറ്റ് വർക്ക് കണക്റ്റിവിറ്റി ലഭിച്ചു മുംബൈ : നവിമുംബൈ വിമാനത്താവളത്തിന്റെ എല്ലാ കോണുകളിലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കാനാണ് ഇൻ ബിൽഡിങ് സൊല്യൂഷൻ (ഐ.ബി.എസ്.) സ്ഥാപിച്ചതെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. മൂന്ന് പ്രധാന ടെലികോം കമ്പനികളിൽ രണ്ടെണ്ണത്തിന്റെ മൊബൈൽ നെറ്റ്‌വർക്കുകൾ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൻഎം.ഐ.എ.) പ്രവർത്തനം ആരംഭിച്ചു, എയർടെലിന്റെയും വിഐയുടെയും നെറ്റ്‌വർക്കുകൾ ഒരു മാസത്തോളമായി പ്രവർത്തിക്കുന്നുണ്ടെന്നും ഈ ആഴ്ച അവസാനത്തോടെ ജിയോ മത്സരരംഗത്ത് ചേരുമെന്നും എയർപോർട്ട്, ടെലികോം കമ്പനികൾ വൃത്തങ്ങൾ അറിയിച്ചു. അടുത്ത 23 ദിവസത്തിനുള്ളിൽ തങ്ങളുടെ നെറ്റ്‌വർക്ക് ലഭ്യമാകുമെന്ന് ജിയോ അറിയിച്ചു.ജനുവരിയിൽ വിമാനത്താവളത്തിൽ സിഗ്‌നലുകൾ പരിശോധിക്കാൻ തുടങ്ങിയെങ്കിലും എൻ.എം.ഐ.എ.യുമായി പരസ്പരം സ്വീകാര്യമായ നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് എയർടെൽ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇരു കക്ഷികളും തമ്മിലുള്ള പ്രശ്നം ക്രമേണ പരിഹരിക്കുമെന്ന് അവർ അറിയിച്ചു.

നവിമുംബൈയിൽനിന്ന് കണ്ണൂർ, തിരുവനന്തപുരം വിമാനസർവീസ്
M
MathrubhumiSource Link
about 1 month ago