കോഴിക്കോട് : കിണാശ്ശേരി പള്ളിയറക്കൽ ദുർഗാഭഗവതി ക്ഷേത്രത്തിലെ നവീകരണകലശം തുടങ്ങി. To advertise here, ആചാര്യവരണം, വാസ്തുഹോമം, കലവറനിറയ്ക്കൽ എന്നിവനടന്നു. നവീകരണകലശച്ചടങ്ങുകൾ ഏപ്രിൽ രണ്ടുവരെയും ക്ഷേത്രോത്സവം ഏപ്രിൽ രണ്ടുമുതൽ ഏഴുവരെയും നടക്കും.31-ന് നവീകരണകലശം സമാപിക്കും. ഏപ്രിൽ രണ്ടിന് വൈകീട്ട് ഏഴരയ്ക്ക് ഉത്സവക്കൊടിയേറ്റം. മൂന്നിന് ഉത്സവപൂജകൾ, ദേവീമഹാത്മ്യപാരായണം, പ്രസാദ ഊട്ട്, തായമ്പക, ഗുരുതി, കലാപരിപാടികൾ, നാലിന് വിശേഷാൽ പൂജകൾ, ഭജന, പ്രസാദ ഊട്ട്, ഗാനമേള, അഞ്ചിന് വിശേഷാൽ പൂജകൾ, ഓട്ടൻതുള്ളൽ, പ്രസാദ ഊട്ട് രാത്രി എട്ടിന് നൃത്തശില്പം, ആറിന് വിശേഷാൽ പൂജകൾ, ഭക്തിഗാനസുധ, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് പള്ളിവേട്ട, താലപ്പൊലി എഴുന്നള്ളത്ത്, ഏപ്രിൽ ഏഴിന് ചാക്യാർകൂത്ത്, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് ആറിന് ആറാട്ടെഴുന്നള്ളിപ്പ്, രാത്രി ഒൻപതരയ്ക്ക് മെഗാ ഗാനമേള. തന്ത്രി പാടേരി സുനിൽ നമ്പൂതിരിപ്പാടും മേൽശാന്തി ചിറ്റന്നൂർ മരങ്ങാടില്ലത്ത് നാരായണൻ നമ്പൂതിരിയും കാർമികത്വം വഹിക്കും.
