ചിറ്റൂർ : നവീകരിച്ച കുളത്തിൽ മാലിന്യം തള്ളുന്നതായി പരാതി. തത്തമംഗലം പെരുങ്കുളത്തിനാണ് ഈദുരവസ്ഥ. രാത്രിയാകുന്നതോടെ, മദ്യപിക്കാനും ലഹരിവസ്തുക്കൾ ഉപയോഗിക്കാനും മറ്റുമായി സാമൂഹികവിരുദ്ധർ ഇവിടെഎത്തുന്നുണ്ട്. മദ്യപാനത്തിനുശേഷം കുപ്പികളും ഭക്ഷണപദാർഥങ്ങളും കുളത്തിലേക്ക് തള്ളുകയാണ്. കുളത്തിൽനിന്ന് മത്സ്യംപിടിക്കുന്നതും മാലിന്യം തള്ളുന്നതും ശിക്ഷാർഹമാണെന്ന് നഗരസഭാ സെക്രട്ടറിയുടെ പേരിൽ മുന്നറിയിപ്പ് നൽകുന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. To advertise here, സമീപത്തെ ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കും പ്രദേശത്തെ നൂറുകണക്കിന് ആളുകൾക്ക് കുളിക്കാനും കുളം ഉപയോഗിക്കുന്നുണ്ട്. എം.എൽ.എ. യുടെ സഹകരണത്തോടെ ചെറുകിട ജലസേചന വകുപ്പ് ഒരു കോടിയിലേറെ രൂപ ചെലവിട്ട് നവീകരിച്ച കുളമാണിത്. കുളത്തിന്റെ ചുറ്റുമതിലിനുമുകളിൽ ഘടിപ്പിച്ചുള്ള ഗ്രില്ലുകളിൽ പകുതിയോളം കവർന്നു. ഇതേക്കുറിച്ച് പടിഞ്ഞാറെ ഗ്രാമ ബ്രാഹ്മണസഭ പോലീസിൽ പരാതി നൽകിയിരുന്നു. കവർച്ച നടത്തിയവരെ പിടിച്ചതായി അറിവില്ല. മുൻപെല്ലാം രാത്രികാലങ്ങളിൽ പോലീസ് പട്രോളിങ് നടത്തിയിരുന്നു. ഇപ്പോൾ അതില്ലെന്നാണ് പ്രദേശത്തുകാർ പറയുന്നത്. Published: 18 Mar 2026, 03:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
