നവ് ഭാരത് ബഹ്‌റൈൻ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ചാർട്ടേഡ് ഫ്‌ളൈറ്റ് ഒരുക്കുന്നു

നവ് ഭാരത് ബഹ്‌റൈൻ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ചാർട്ടേഡ് ഫ്‌ളൈറ്റ് ഒരുക്കുന്നു

M
MathrubhumiSource Link
മനാമ: ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ബഹ്‌റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ഗ്രൂപ്പായ 'നവ് ഭാരത്', ഗൾഫ് എയറിന്റെ ചാർട്ടേഡ് ഫ്‌ലൈറ്റ് വഴി സൗകര്യമൊരുക്കുന്നു. ദമ്മാമിൽ നിന്ന് മുംബൈയിലേക്കും കൊച്ചിയിലേക്കും ഹൈദരാബാദിലേക്കും നാല് വിമാനങ്ങൾ ഗ്രൂപ്പ് ചാർട്ടർ ചെയ്യുന്നുവെങ്കിലും മാർച്ച് 17നും 18നും ദമ്മാമിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടുന്ന രണ്ട് വിമാനങ്ങളിൽ ഓരോന്നിലും 192 സീറ്റുകളും പൂർണ്ണമായും വിറ്റുതീർന്നതായി നവ്ഭാരത് സാരഥി പ്രദീപ് അറിയിച്ചു. To advertise here, കൂടാതെ, മാർച്ച് 19 ന് ദമ്മാമിൽ നിന്ന് കൊച്ചിയിലേക്ക് 282 സീറ്റുകളുള്ള ഒരു വിമാനവും ഹൈദരാബാദിലേക്ക് 192 സീറ്റുകളുള്ള ഒരു വിമാനവും ഒരുക്കിയിട്ടുണ്ട്. മാർച്ച് 15 ന് ഷെഡ്യൂൾ ചെയ്തിരുന്ന മുമ്പ് പ്രഖ്യാപിച്ച വിമാനത്തിൽ രജിസ്റ്റർ ചെയ്തവർക്ക് മാർച്ച് 17ലെ വിമാനത്തിൽ ബുക്ക് ചെയ്തിട്ടുണ്ട്. കൊച്ചി, ഹൈദരാബാദ് വിമാനങ്ങളിലെ സീറ്റുകൾ ഇപ്പോഴും ലഭ്യമാണ്. ബഹ്റൈനിൽനിന്ന് ദമ്മാമിലേക്കുള്ള യാത്രക്കും സൗദി ട്രാൻസിറ്റ് വിസയും ഉൾപ്പെടെ ഓരോ യാത്രക്കാരനും 310 ദിനാർ ആണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്, 33122622, 33604210, 35991747 നമ്പറുകളിൽ ബന്ധപ്പെടുക. ഈ ശ്രമത്തെ പിന്തുണയ്ക്കുകയും സംരംഭം സാധ്യമാക്കാൻ സഹായിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നതായും കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ അതിനനുസരിച്ച് സംഘടന യാത്രാ സൗകര്യമൊരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. Content Highlights: Nav Bharat Bahrain is organizing chartered flights to India via Gulf Air., Routes cover Dammam to Mumbai, Kochi, and Hyderabad., Ticket price is 310 Dinar, inclusive of Saudi transit visa., Seats are currently available for Kochi and Hyderabad flights., Dedicated contact numbers provided for booking inquiries. Published: 15 Mar 2026, 01:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നവ് ഭാരത് ബഹ്‌റൈൻ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ചാർട്ടേഡ… | Boolokam