നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ മൂന്ന്‌ സംസ്ഥാനങ്ങളിൽനിന്ന്‌ കണ്ടെടുത്ത് പോലീസ്

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ മൂന്ന്‌ സംസ്ഥാനങ്ങളിൽനിന്ന്‌ കണ്ടെടുത്ത് പോലീസ്

M
MathrubhumiSource Link
കട്ടപ്പന : നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ പരാതിയുടെ അടിസ്ഥാനത്തിൽ ജാർഖണ്ഡ്, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന്‌ വീണ്ടെടുത്ത് വണ്ടൻമേട് പോലീസ് ഉടമകൾക്ക് കൈമാറി. To advertise here, അണക്കര സ്വദേശിയായ അജിമോൻ വർഗീസ്, വണ്ടൻമേട് സ്വദേശിയായ സുരേഷ്, ജാർഖണ്ഡ് സ്വദേശിയായ മനോജ് കൗൾ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫോണുകൾ കണ്ടെത്താനായത്. വണ്ടൻമേട് പോലീസ് ഇൻസ്പെക്ടർ എസ്. സന്തോഷിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർ ബിനു കെ.ജോൺ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫോണുകൾ കണ്ടെത്തിയത്. ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ ഇക്കാര്യങ്ങൾ ചെയ്യണം പോലീസിൽ ഒരു പരാതി രജിസ്റ്റർ ചെയ്യുക. അതിനായി കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ-ആപ്പ് വഴിയോ, തുണ വെബ് പോർട്ടൽ വഴിയോ, പോലീസ് സ്റ്റേഷനിൽ നേരിട്ടോ നിങ്ങൾക്ക് പരാതി നൽകാം. ഓർക്കുക പരാതിയിൽ ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ കൃത്യമായി രേഖപ്പെടുത്തണം. സിംകാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക, www.ceir.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക വഴി നിങ്ങളുടെ നഷ്ടപ്പെട്ട ഫോൺ ബ്ലോക്കുചെയ്യാം. നഷ്ടപ്പെട്ട ഫോൺ തിരിച്ചുകിട്ടിയാൽ www.ceir.gov.in വെബ്സൈറ്റിൽ തന്നെ അൺബ്ലോക്ക് ചെയ്യുന്നതിനുള്ള ബട്ടൺ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നൽകിയതിനുശേഷം അൺബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അൺബ്ലോക്ക് ചെയ്ത ഫോണിൽ പിന്നീട് സിംകാർഡിട്ട്‌ ഉപയോഗിക്കാം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ മൂന്ന്‌ സംസ്ഥാനങ്ങളിൽനിന്ന്‌ കണ്ടെ… | Boolokam