നാഗർഹോളെയിൽ സഫാരി വാഹനത്തെപിന്തുടർന്ന് കാട്ടാന

നാഗർഹോളെയിൽ സഫാരി വാഹനത്തെപിന്തുടർന്ന് കാട്ടാന

M
MathrubhumiSource Link
മൈസൂരു : നാഗർഹോളെ വന്യജീവിസങ്കേതത്തിൽ സഫാരി വാഹനത്തെ കാട്ടാന പിന്തുടർന്നത് സഞ്ചാരികളിൽ ഭീതിപടർത്തി. To advertise here, തിങ്കളാഴ്ച രാവിലെയാണ് സംഭവം. സഫാരിവാഹനം കാട്ടിനുള്ളിലെത്തിയപ്പോൾ ഒരു പിടിയാന പിന്തുടരുകയായിരുന്നു. ആദ്യം കൗതുകംതോന്നിയ സഞ്ചാരികൾ ആനയുടെ ചിത്രങ്ങൾ പകർത്തി. എന്നാൽ, ആന ഉറക്കെ ചിന്നംവിളിച്ച് വാഹനത്തെ പിന്തുടർന്നതോടെ സ്ത്രീകളടക്കമുള്ള യാത്രക്കാർ ഭീതിയിലായി. തുടർന്ന് ഡ്രൈവർ വാഹനം നിർത്തി ഉറക്കെ ഹോണടിച്ചു. ഇതോടെ ആന കാട്ടിലേക്ക് മടങ്ങിപ്പോയി. വന്യജീവി ആക്രമണം രൂക്ഷമായതിനെത്തുടർന്ന് നാഗർഹോളെ, ബന്ദിപ്പൂർ ടൂറിസം സഫാരി നിർത്തലാക്കിയിരുന്നു. തുടർന്ന് ടൂറിസം മേഖലയിലുള്ളവരുടെയും വ്യാപാരികളുടെയും പ്രതിഷേധത്തെ തുടർന്നാണ് സഫാരി സേവനം പുനരാരംഭിച്ചത്. Published: 07 Apr 2026, 12:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാഗർഹോളെയിൽ സഫാരി വാഹനത്തെപിന്തുടർന്ന് കാട്ടാന — Mathrubhum… | Boolokam