നാടക-ചലച്ചിത്ര കലാകാരൻ ഇ.എ.രാജേന്ദ്രൻ അന്തരിച്ചു

നാടക-ചലച്ചിത്ര കലാകാരൻ ഇ.എ.രാജേന്ദ്രൻ അന്തരിച്ചു

M
MathrubhumiSource Link
കൊല്ലം : ചലച്ചിത്ര-സീരിയൽ നടനും നാടകസംവിധായകനുമായ ഇ.എ.രാജേന്ദ്രൻ (71) അന്തരിച്ചു. പട്ടത്താനം പ്രശാന്തി നഗർ 43-ൽ കിഴക്കേവീട്ടിൽ വസതിയിലായിരുന്നു അന്ത്യം. അദ്ദേഹം നിർമിക്കുന്ന ‘കന്യാദാനം’ മെഗാ സീരിയലിന്റെ ഷൂട്ടിങ്ങിൽ പങ്കെടുത്ത ശേഷം ബുധനാഴ്ച രാത്രി 9.30-നു വീട്ടിലെത്തിയതാണ്. രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന്‌ ദീർഘനാളായി ചികിത്സയിലായിരുന്നു. To advertise here, തൃശ്ശൂർ വാടാനപ്പള്ളി തൃത്തല്ലൂർ ഏങ്ങൂർ തറവാട്ടിൽ അയ്യപ്പന്റെയും സുമതിയുടെയും മക്കളിൽ, ഇളയ മകനായി 1955-ലാണ്‌ ജനിച്ചത്‌. ഡൽഹി നാഷണൽ സ്‌കൂൾ ഒാഫ് ഡ്രാമയിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. നടനും എം.എൽ.എ.യുമായ എം.മുകേഷിന്റെ സഹോദരിയും ഒ.മാധവന്റെ മകളുമായ നാടക-ചലച്ചിത്ര നടി സന്ധ്യാ രാജേന്ദ്രനാണ് ഭാര്യ. വിവാഹാനന്തരം കൊല്ലത്തെത്തിയ അദ്ദേഹം, ഒ.മാധവന്റെ കുടുംബത്തിന്റെ നാടകസമിതിയായ കാളിദാസ കലാകേന്ദ്രത്തിന്റെ ഭാഗമായി. 28 നാടകങ്ങൾ സംവിധാനംചെയ്തു. അറുപതോളം ചിത്രങ്ങളിൽ ശ്രദ്ധേയമായ സ്വഭാവവേഷങ്ങൾ കൈകാര്യംചെയ്തു. സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. സംസ്ഥാന ഹോർട്ടി കൾച്ചർ കോർപ്പറേഷൻ മുൻ ചെയർമാനാണ്. മൃതദേഹം വ്യാഴാഴ്ച കാളിദാസ കലാകേന്ദ്രത്തിലെ പൊതുദർശനത്തിനു ശേഷം തൃശ്ശൂരിലെ വാടാനപ്പള്ളി തൃത്തല്ലൂർ ഏങ്ങൂർ കുടുംബവീട്ടിലേക്കു കൊണ്ടുപോയി. വെള്ളിയാഴ്ച സി.പി.ഐ. തൃശ്ശൂർ ജില്ലാ ഓഫീസിൽ നടക്കുന്ന പൊതുദർശനത്തിനു ശേഷം സംസ്കരിക്കും. മകൻ: ദിവ്യദർശൻ. മരുമകൾ: അശ്വതി. രാജേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. Published: 27 Mar 2026, 01:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാടക-ചലച്ചിത്ര കലാകാരൻ ഇ.എ.രാജേന്ദ്രൻ അന്തരിച്ചു — Mathrubh… | Boolokam