നാടിനെ കണ്ണീരണിയിച്ച് കൂട്ടുകാർ യാത്രയായി

നാടിനെ കണ്ണീരണിയിച്ച് കൂട്ടുകാർ യാത്രയായി

വാഴക്കുളം : ഒഴുക്കിൽപ്പെട്ട് പുഴയിൽ കാണാതായ ചങ്ങാതിമാരായ രണ്ട് വിദ്യാർഥികളുടെയും ചേതനയറ്റ ശരീരം മാത്രമാണ് തൊടുപുഴയാറിൽ നിന്ന് കണ്ടെടുക്കാനായത്.ഞായറാഴ്ച രാത്രി ഇവർ ഒഴുക്കിൽപ്പെട്ട വാർത്ത പരന്നതോടെ ജീവനോടെ തിരികെ കിട്ടണേ എന്നായിരുന്നു എല്ലാവരുടേയും പ്രാർഥന. രാത്രി മുഴുവൻ പുഴയിൽ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. കുളിക്കാനിറങ്ങിയ കടവിന് താഴെയായി അശ്വിന്റെയും മൂവാറ്റുപുഴ ത്രിവേണി സംഗമത്തിനടുത്ത് ക്രിസിന്റെയും നിശ്ചലമായ ശരീരങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെടുത്തു. To advertise here, ഉച്ചയോടെയാണ് രണ്ടുപേരുടെയും മൃതദേഹം വീടുകളിലെത്തിച്ചത്. സഹപാഠികളും ബന്ധുമിത്രാദികളും ഓടിയെത്തിയിരുന്നു പ്രിയപ്പെട്ടവരെ ഒരു നോക്കു കാണുവാനും അന്തിമോപചാരം അർപ്പിക്കാനും. അശ്വിൻ ആനിക്കാട് സെയ്ന്റ് സെബാസ്റ്റ്യൻസ് സ്കൂളിലാണ് പത്തുവരെ പഠിച്ചത്. ക്രിസ് ഏഴു വരെ വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിലും തുടർന്ന് പിതാവ് വിനു വർഗീസ് അധ്യാപകനായ കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠനം നടത്തിയത്. ആയവനയിലെ വീട്ടുവളപ്പിൽ അശ്വിന്റെ സംസ്കാരം നടത്തി. നടുക്കര സെയ്ന്റ് മാത്യൂസ് പള്ളിയിൽ നടത്തിയ ക്രിസിന്റെ സംസ്കാര ശുശ്രൂഷകൾക്ക് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കാർമികത്വം വഹിച്ചു. Published: 21 Apr 2026, 03:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാടിനെ കണ്ണീരണിയിച്ച് കൂട്ടുകാർ യാത്രയായി — Mathrubhumi | B… | Boolokam