കാഞ്ഞങ്ങാട് : പാവപ്പെട്ടവർക്ക് പൊതിച്ചോറ് നൽകിയും സങ്കടപ്പെടുന്നവന്റെ കണ്ണീരൊപ്പിയും ചുരുങ്ങിയ വർഷത്തിനുള്ളിൽ നാടിന് താങ്ങും തണലുമായി മാറാൻ കാഞ്ഞങ്ങാട്ടെ നന്മമരം കൂട്ടായ്മയ്ക്ക് കഴിഞ്ഞുവെന്ന് എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് പറഞ്ഞു. To advertise here, നന്മമരം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പ്രസിഡന്റ് ബിബി കെ. ജോസ് അധ്യക്ഷനായി. ജനമൈത്രി പോലീസ് ഓഫീസർ പ്രദീപ് കോതോളി, 'നന്മമരം' ചെയർമാൻ സലാം കേരള, രക്ഷാധികാരി ഇ.വി. ജയകൃഷ്ണൻ, ഹരി നോർത്ത് കോട്ടച്ചേരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.പി. ശുഭ (പ്രസി.), ഷിബു നോർത്ത് കോട്ടച്ചേരി, വിനു വേലാശ്വരം (വൈസ് പ്രസി.), രാജി മധു (സെക്ര.), ടി.കെ. വിനോദ്, ഗോകുലാനന്ദൻ മോനാച്ച (ജോ. സെക്ര.), രമ്യാ ഹരി (ഖജാ.). തണൽമരങ്ങൾ മുറിച്ചാൽ പ്രതിരോധിക്കും : നോർത്ത് കോട്ടച്ചേരിയിൽ ഉദ്ഘാടനംചെയ്ത സ്ഥാപനത്തിന് മുന്നിലെ തണൽമരം വെട്ടിനശിപ്പിച്ചതിൽ നന്മമരം കൂട്ടായ്മ പ്രതിഷേധിച്ചു. വളരെ കഷ്ടപ്പെട്ടാണ് തണൽമരങ്ങൾ ഒന്നൊന്നായി വെച്ചുപിടിപ്പിച്ചതെന്നും അതിന്റെ കടയ്ക്കൽ കത്തിവച്ചാൽ പ്രതിരോധം തീർക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. മരങ്ങളാൽ സമൃദ്ധമായ കാഞ്ഞങ്ങാട് റോഡ് നവീകരണത്തിന്റെ പേരിൽ എല്ലാം മുറിച്ചുമാറ്റുകയായിരുന്നു. പൊതിച്ചോറ് വിതരണം കാര്യക്ഷമമായി തുടരാൻ സമ്മേളനം തീരുമാനിച്ചു.

നാടിന് തണലാണ് നന്മമരം കൂട്ടായ്മ -ഡോ. അംബികാസുതൻ മാങ്ങാട്
M
MathrubhumiSource Link
about 3 hours ago
