നാടിന്റെ നന്മക്കായി യുഡിഎഫിനെ വിജയിപ്പിക്കുക- കോഴിക്കോട് ജില്ലാ കെഎംസിസി

നാടിന്റെ നന്മക്കായി യുഡിഎഫിനെ വിജയിപ്പിക്കുക- കോഴിക്കോട് ജില്ലാ കെഎംസിസി

M
MathrubhumiSource Link
ജിദ്ദ: എൽഡിഎഫ് ഭരണത്തെ കേരളത്തിൽ നിന്ന് തൂത്തെറിയുന്നതിനു വേണ്ടി യുഡിഎഫ് മുന്നണിയെ അധികാരത്തിലെത്തിക്കാൻ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്ന് ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവൻഷൻ ആഹ്വാനം ചെയ്തു. ഷറഫിയയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവൻഷൻ സൗദി നാഷണൽ കെഎംസിസി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ്‌ റിയാസ് താത്തോത്ത് കൻവഷനിൽ അദ്ധ്യക്ഷം വഹിച്ചു. To advertise here, എന്ത് വിലകൊടുത്തും അധികാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഒരേ സമയത്ത് ഭൂരിപക്ഷ, ന്യൂനപക്ഷ പ്രീണനരാഷ്ട്രീയം പരീക്ഷിക്കുന്ന സിപിഎമ്മിന്റെയും ഇടതു മുന്നണിയുടേയും കപട രാഷ്ട്രീയ മുഖം മതസൗഹാർദ്ദത്തിന്റെ വക്താക്കളായ കേരള ജനത തള്ളിക്കളയുമെന്ന് കൺവൻഷൻ അഭിപ്രായപ്പെട്ടു. സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെപോലും അറിയിക്കാതെ രഹസ്യമായി പിഎം ശ്രീയിലൂടെ വിദ്യാഭ്യാസരംഗം കാവി വത്കരിക്കാനുള്ള ശ്രമം നടത്തിയ കേരളത്തിലെ സിപിഎംനുള്ള താക്കീതായി തിരഞ്ഞെടുപ്പിലെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് കൺവൻഷൻ ഉണർത്തി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ട്രഷറർ അബ്ദുൽ റഹിമാൻ വി. പി മുഖ്യപ്രഭാഷണം നടത്തി. Content Highlights: Jeddah KMCC Kozhikode district committee calls for UDF victory in 2026., Criticism of LDF government policies and political stance., Concerns raised regarding educational reforms and secularism., Mobilization of NRI voters for the upcoming 2026 elections. Published: 05 Apr 2026, 02:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാടിന്റെ നന്മക്കായി യുഡിഎഫിനെ വിജയിപ്പിക്കുക- കോഴിക്കോട് ജി… | Boolokam