വൈക്കം : ഗ്രാമീണ ജനജീവിതവുമായി ബന്ധപ്പെട്ട് തുടങ്ങിയ സഹകരണസംഘങ്ങൾ ഇന്ന് ഇന്ത്യയിൽ ഒട്ടാകെ എട്ടര ലക്ഷത്തോളം സഹകരണസംഘങ്ങളായി വളർന്ന് വലുതായത് ജനജീവിതത്തോടുള്ള പ്രതിബന്ധതകൊണ്ടാണെന്ന് ഹൈക്കോടതി ജസ്റ്റിസ് എസ്. മനു പറഞ്ഞു. വൈക്കം അർബൻ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് ചെയർമാൻ വി.എസ്. കുമാർ അധ്യക്ഷത വഹിച്ചു. To advertise here, പ്രഥമ പ്രസിഡന്റ് തെക്കേടത്ത് കെ.വി. നാരായണപിള്ളയുടെ സ്മാരകമായി നിർമിക്കുന്ന ശതാബ്ദി മന്ദിരത്തിന്റെ ശിലാസ്ഥാപനം കണ്ണൻ ഗോപിനാഥ് നിർവഹിച്ചു. കേരള യൂണിവേഴ്‌സിറ്റി ഡയറക്ടർ മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, ജനറൽ കൺവീനർ ബി. അനിൽകുമാർ, മാനേജിങ് ഡയറക്ടർ വി. സുരേഷ്, കൺവീനർ പി. ജയലക്ഷ്മി, യൂണിയൻ ചെയർമാൻ ടി.സി. വിനോദ്, ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ, അസിസ്റ്റന്റ് ഡയറക്ടർ സി.എസ്. പ്രിയ, വാർഡ് കൗൺസിലർ റജിമോൾ പ്രദീപ് എന്നിവർ പ്രസംഗിച്ചു. Published: 16 Mar 2026, 02:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നാടിന്റെ നന്മയ്ക്കായി എട്ടര ലക്ഷത്തോളം സഹകരണസംഘങ്ങൾ -ജസ്റ്റിസ് എസ്. മനു
M
MathrubhumiSource Link
about 2 months ago