മൂലമറ്റം : കുളമാവ് നാടുകാണി ഐ.ടി.ഐ.യ്ക്ക് മുന്നിൽ നിന്ന കൂറ്റൻ വാകമരം റോഡിലേക്ക് വീണ് അര മണിക്കൂറോളം ഇടുക്കി റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. To advertise here, മൂലമറ്റത്തുനിന്ന് അഗ്നിശമന സേനയെത്തി മരം വെട്ടി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.50-നാണ് ശക്തമായ കാറ്റിൽ 50 ഇഞ്ച് വണ്ണമുള്ള മരം വീണത്. വീണത് റോഡിന് കുറുകെയായിരുന്നെങ്കിലും കാർ അടക്കമുള്ള ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുമായിരുന്നു. എന്നാൽ, ബസുകളും ലോറികളും കുടുങ്ങി. അരമണിക്കുറോളം സമയം പ്രയത്നിച്ചാണ് അഗ്നിരക്ഷാ സേന ഗതാഗതം ശരിയാക്കിയത്. Published: 22 Apr 2026, 02:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നാടുകാണി ഐ.ടി.ഐ.യ്ക്കുമുന്നിൽകൂറ്റൻ മരം റോഡിൽവീണ് ഗതാഗതം തടസ്സപ്പെട്ടു
M
MathrubhumiSource Link
18 days ago