ശാസ്താംകോട്ട : നാട്ടുകാരും നവമാധ്യമക്കൂട്ടായ്മയും ചേർന്ന് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പാതയിലെ വലിയ കുഴികൾ മണ്ണിട്ടുനികത്തി. കുഴികൾ നികന്നതോടെ യാത്രക്കാർക്ക് താത്കാലിക ആശ്വാസമായി. To advertise here, ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് നാട്ടുകാരും യാത്രക്കാരും ഉൾപ്പെട്ട് പ്രവർത്തിക്കുന്ന ‘ട്രെയിൻ സിറ്റി’ എന്ന വാട്‌സാപ്പ് കൂട്ടായ്മയിലെ പ്രവർത്തകർ മുൻകൈയെടുത്താണ് ശ്രമദാനം നടത്തിയത്. കാരാളിമുക്ക്-റെയിൽവേ സ്റ്റേഷൻ-കുറ്റിയിൽമുക്ക് പാത നവീകരണത്തിലെ പ്രതിസന്ധിയും യാത്രക്കാർ അനുഭവിക്കുന്ന ദുരിതവും സംബന്ധിച്ച് ഞായറാഴ്ച ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ചവറ-ശാസ്താംകോട്ട പ്രധാന പാതയിൽ കാരാളിമുക്കിൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള പാത വർഷങ്ങളായി തകർന്ന് കുഴികളായി കിടക്കുകയാണ്. മഴക്കാലമായാൽ കാൽനടപോലും അസാധ്യമാണ്. ഇരുചക്രവാഹനയാത്രക്കാർ വലിയ കുഴികളിൽവീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്. ഓട്ടോറിക്ഷ ഓടാനും കഴിയുന്നില്ല. പാതനവീകരണത്തിന് സർക്കാർ രണ്ടുകോടി രൂപ അനുവദിച്ച് ടെൻഡർ ചെയ്തിട്ടും കരാറെടുക്കാൻ ആളില്ലാതായതോടെ നിർമാണം നടന്നില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാർ റോഡിലെ കുഴികൾ അടയ്ക്കാൻ മുന്നിട്ടിറങ്ങിയത്. ഭാരവാഹികളായ സുരേഷ്‌കുമാർ, രാജേഷ്, മുജീബ്, ദീപു തുടങ്ങിയവർ നേതൃത്വം നൽകി. Published: 16 Mar 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നാട്ടുകാരിറങ്ങി; റെയിൽവേ സ്റ്റേഷൻ പാതയിലെ കുഴികളടച്ചു
M
MathrubhumiSource Link
about 2 months ago