തെന്മല :ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ അച്ചൻകോവിലിൽ നിർമിച്ച പകൽവീട് നാട്ടുകാർക്ക് പ്രയോജനപ്പെടുന്നിെല്ലന്ന് പരാതി. കഴിഞ്ഞ സെപ്റ്റംബറിൽ കെട്ടിടം ഉദ്‌ഘാടനം ചെയ്തെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനായിട്ടില്ല. കെട്ടിടത്തിൻെറ ഉൾവശം കരിഞ്ചെള്ള് കയറിയനിലയിലാണ്. To advertise here, പലപ്പോഴും വാർഡ്‌തല കമ്മിറ്റികൾ നടത്താനാണ് കെട്ടിടം തുറക്കുന്നത്. നിർമിച്ചിട്ട് മാസങ്ങൾമാത്രമായ കെട്ടിടത്തിൻെറ ജനൽചില്ലുകളും തകർന്നിട്ടുണ്ട്. 2023-24 വർഷത്തെ പ്ലാൻ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. അടുത്തിടെ നാലുലക്ഷംമുടക്കി കെട്ടിടത്തിനു ചുറ്റുമതിൽനിർമിച്ച് ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇത്രയും തുക വിനിയോഗിച്ചിട്ടും പദ്ധതി നാട്ടുകാർക്ക് പ്രയോജനപ്പെടാത്തതാണ് പരാതിക്കിടയാക്കുന്നത്. വീട്ടിലുള്ളവർ മറ്റു സ്ഥലങ്ങളിലേക്കോ തൊഴിലുറപ്പുജോലിക്കോ പോകുമ്പോൾ വയോജനങ്ങൾ ഒറ്റപ്പെടാതിരിക്കാനും അവർക്ക് വിശ്രമത്തിനും വിനോദത്തിനുമായാണ് പദ്ധതി നടപ്പാക്കിയത്. പകൽവീടിന്റെ പ്രവർത്തനത്തിന് ആവശ്യമായ കസേര, മേശ എന്നിവയും വയോജനങ്ങളെ പരിപാലിക്കാൻ ജീവനക്കാരെയും നിയോഗിക്കേണ്ടതുണ്ട്. കൂടാതെ വിനോദ-വിജ്ഞാന സൗകര്യങ്ങളും ഏർപ്പെടുത്തണം. ഇല്ലെങ്കിൽ 34 ലക്ഷം ചെലവഴിച്ച പദ്ധതി നാട്ടുകാർക്ക് പ്രയോജനപ്പെടാതെ നാശത്തിലേക്കു നീങ്ങുമെന്നാണ് പരാതി. Published: 01 Apr 2026, 01:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നാട്ടുകാർക്ക് പ്രയോജനപ്പെടാതെ അച്ചൻകോവിലിലെ പകൽവീട്
M
MathrubhumiSource Link
about 1 month ago